കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; മൂന്ന് പേര്‍ മരിച്ചു, ചെന്നൈയില്‍ വെള്ളപ്പൊക്കം രൂക്ഷം

Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് മരണം. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേറ്റാണ് മൂന്ന് പേര്‍ മരിച്ചതെന്ന് സംസ്ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ പറഞ്ഞു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിംഗിള്‍പേട്ട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റംകർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം

24 മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്ക് കാരണമായ ചുഴലിക്കാറ്റ് തീരത്ത് വീശിയടിച്ചതോടെ തലസ്ഥാന നഗരമായ ചെന്നൈയില്‍ 17 സെന്റീമീറ്റര്‍ വരെ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് ഗതാഗത തടസത്തിന് കാരണമായിട്ടുണ്ട്. ഇതേ തുടര്‍ന്ന് യാത്രക്കര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇന്ന് രാത്രി കനത്ത മഴയും നാളെ സാമാന്യം ഭേദപ്പെട്ട മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

chennai

ചെന്നൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴയും അടുത്ത 06 മണിക്കൂര്‍ വരെ മഴ തുടരാനുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇന്ന് ഉച്ച മുതല്‍, നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും മിക്ക പ്രദേശങ്ങളിലും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. എംആര്‍സി നഗറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 17.65 സെമി. നുങ്കമ്പാക്കത്ത് 14.65 സെമിയും മീനമ്പാക്കത്ത് 10 സെമിയും ആയിരുന്നു. മറ്റ ്പ്രദേശങ്ങളായ തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ ഉള്‍പ്പെടുന്ന മറ്റ് പ്രദേശങ്ങളില്‍, 1 സെമി (മാധവരം) മുതല്‍ 10 സെമി (നന്ദനം) വരെ മഴ പെയ്തു.

അടുത്ത മൂന്ന് ദിവസങ്ങളില്‍ തമിഴ്നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളിലും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന്റെ സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയുടെ പ്രവര്‍ത്തനം തുടരാനും അതിനുശേഷം കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട് തീരത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, വ്യാഴാഴ്ച മൈലാപ്പൂരില്‍ 200 മില്ലിമീറ്റര്‍ മഴ പെയ്തതായി പ്രശസ്ത കാലാവസ്ഥാ ബ്ലോഗറും തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍ പറഞ്ഞു. ചെന്നൈ തീരത്ത് പെയ്യുന്ന മഴയ്ക്ക് പെട്ടെന്ന് ശമനമുണ്ടകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രദീപ് ജോണ്‍ പങ്കുവെച്ചത് പ്രകാരം വൈകിട്ട് 6.00 വരെ വിവിധ പ്രദേശങ്ങളില്‍ ലഭിച്ച മഴയുടെ അളവ് (മില്ലീ മീറ്ററില്‍)

മൈലാപ്പൂര്‍ - 207
എംആര്‍സി നഗര്‍ - 175
നുങ്കമ്പാക്കം - 140
അല്‍വാര്‍പേട്ട് - 133
നന്ദനം - 100
മീനമ്പാക്കം - 98
വല്‍സരവാക്കം - 94
എസിഎസ് മെഡിക്കല്‍ കോളേജ് (വാനഗരം) - 87
ചെമ്പരബാക്കം - 82
അന്ന യൂണിവേഴ്‌സിറ്റി (ഗിണ്ടി) - 81
തൊണ്ടയര്‍പേട്ട് - 72
മൊഗ്ഗപയര്‍ - 71

English summary
Heavy rains in Tamil Nadu; Three Dead, floods in Parts of Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X