സംയുക്തസേന മേധാവിയുടെ വീട്ടിലെത്തി രാജ്നാഥ് സിംഗ്; കുടുംബാംഗങ്ങളെ കണ്ട് മന്ത്രിയും സേന മേധാവിമാരും
ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച റഷ്യൻ നിർമ്മിത ഹെലികോപ്റ്റർ കൂനൂരിലെ കാട്ടേരി ഫാമിൽ തകർന്നു വീണ സംഭവത്തിൽ ദില്ലിയിലെ ബിപിൻ റാവത്തിൻ്റെ ഔദ്യോഗിക വസതിയിലെത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അപകടത്തിൽപ്പെട്ട റാവത്തിൻ്റെ കുടുംബത്തിനെ ആശ്വസിപ്പിക്കാനാണ് പ്രതിരോധമന്ത്രി എത്തിയത്. സന്ദർശനം പൂർത്തിയാക്കി മന്ത്രി ജനറൽ ബിപിൻ റാവത്തിൻ്റെ വീട്ടിൽ നിന്ന് മടങ്ങി.
പാർലമെൻ്റിൽ എത്തിയശേഷം നാളെയോടെയായിരിക്കും മന്ത്രി ഔദ്യോഗിക പ്രസ്താവന അവതരിപ്പിക്കുക. ഔദ്യോഗിക പ്രസ്താവനയിലൂടെയായിരിക്കും മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ ചികിത്സയിലുള്ളവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവുകയുള്ളൂ. ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് സൈന്യം റാവത്തിൻ്റെ ഔദ്യോഗികവസതിയിൽ ഒരുക്കിയിട്ടുള്ളത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാത്രി 8:30 ഓടെ അപകടം നടന്ന കാട്ടേരി ഫാം സന്ദർശിക്കും. നിലവിൽ മുഖ്യമന്ത്രി അപകട സ്ഥലത്തേക്കുള്ള യാത്രയിലാണ്. അപകടം ഹൃദയഭേദകം എന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ തമിഴ്നാട് വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രൻ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ വി.കെ ചൗധരി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ്നാട് ഡിജിപി ശൈലേന്ദ്ര ബാബു അൽപസമയത്തിനകം സംഭവസ്ഥലത്തെത്തും.

അപകടം നടന്നതിന് പിന്നാലെ കര - വ്യോമ - നാവിക സേനമേധാവിമാരും അവരുടെ കുടുംബാംഗങ്ങളും വീട്ടിലെത്തി റാവത്തിൻ്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സൈന്യത്തിൻ്റെ നേതൃത്വത്തിൽ റാവത്തിൻ്റെ ഔദ്യോഗിക വസതിക്കുമുന്നിലും പരിസരപ്രദേശങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്.
ദേശീയ മാധ്യമങ്ങൾ അടക്കം നിരവധിപേർ വിവരശേഖരണത്തിനായി സ്ഥലത്ത് തുടരുന്നുണ്ട്. അതിനിടെ, കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷമുള്ള വിശദാംശങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ സമ്മേളനത്തിൽ വ്യക്തമാക്കുകയാണ്.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച MI - V15 ഹെലികോപ്റ്ററാണ് ( ചോപ്പർ) ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെ കൂനുരിൽ വച്ചാണ് അപകടത്തിൽപ്പെടുന്നത്. ലാൻഡിങ്ങിനായി 12 കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അപകടകാരണം മോശം കാലാവസ്ഥയെ തുടർന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. പ്രതിരോധമന്ത്രാലയവും ഇക്കാര്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയക്കിടെയായിരുന്നു അപകടം സംഭവിച്ചത്.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഒൻപത് പേരുടെ ഔദ്യോഗിക പേര് വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ഉൾപ്പെടെ ലഭിച്ചിട്ടുള്ളത്. അപകടത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ മൂന്ന് പേരെയാണ് ആശുപത്രിയിലെത്തിച്ചത്. ഏഴോളം പേർ മരണപ്പെട്ടതായിട്ടാണ് സ്ഥീരികരിക്കാത്ത വിവരം.












Click it and Unblock the Notifications