പത്രപ്രവര്‍ത്തകനില്‍ നിന്ന് ഉപമുഖ്യമന്ത്രിപദത്തിലേക്ക്.. നിയമസഭയിലെ തീപ്പൊരി നേതാവ്; ആരാണ് മുകേഷ് അഗ്നിഹോത്രി
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയും സുഖ്വീന്ദര് സിംഗ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരിക്കുകയാണ്. വിജയമുറപ്പിച്ച ശേഷം രൂപപ്പെട്ട ആശങ്കകളെ അസ്ഥാനത്താക്കിയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. സുഖ്വീന്ദര് സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിന് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും നിയമിച്ചിരുന്നു.
ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടോളമായി ഹിമാചല്‍ പ്രദേശ് നിയമസഭയിലെ സ്ഥിരം സാന്നിധ്യമാണ് മുകേഷ് അഗ്നിഹോത്രി. ജയ്റാം താക്കൂര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി ആരാണ്, എങ്ങനെയാണ് അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസിലെ സ്വാധീനശക്തികളില്‍ ഒരാളായത്? നമുക്ക് പരിശോധിക്കാം.

1962 ഒക്ടോബര്‍ 9 ന് പഞ്ചാബിലെ സംഗ്രൂരില്‍ ഓംകാര്‍ ചന്ദ് ശര്‍മ്മയുടെ മകനായാണ് മുകേഷ് അഗ്നിഹോത്രിയുടെ ജനനം. ഗണിതശാസ്ത്രത്തില്‍ എം എസ് സി ബിരുദം നേടിയ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ഉന ജില്ലയിലായിരുന്നു. അതിനുശേഷം, പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ഡിപ്ലോമ പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. 10 വര്‍ഷത്തോളം അദ്ദേഹം മാധ്യമപ്രവര്‍ത്തകനായിരുന്നു.

2003-ല്‍ സന്തോഖ്ഗഢിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അതികായനും മുന്‍ മുഖ്യമന്ത്രിയുമായ വീര്‍ഭദ്ര സിംഗ് ആയിരുന്നു. അന്ന് അദ്ദേഹം ആ സീറ്റില്‍ നിന്ന് വിജയിച്ചു. 2007 ല്‍ ഭൂരിപക്ഷം ഉറപ്പിച്ച് വീണ്ടും മണ്ഡലം നിലനിര്‍ത്തി. 2008ല്‍ ഡീലിമിറ്റേഷന്‍ ശേഷം, സന്തോഖ്ഗഡ് ഹരോളി നിയമസഭാ സീറ്റാക്കി മാറ്റി. 2012-ല്‍ മുകേഷ് അഗ്നിഹോത്രി മൂന്നാം തവണയും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ വീര്‍ഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയാകുകയും ചെയ്തു. 2003, 2007, 2012, 2017, 2022 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാവാണ് മുകേഷ് അഗ്നിഹോത്രി. ഹരോളിയില്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്.

മുമ്പ് പാര്‍ലമെന്ററികാര്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് എന്നിവയുടെ ചുമതലയും വഹിച്ചിരുന്നു. തീപ്പൊരി നേതാവും നല്ല വാഗ്മിയുമായ മുകേഷ് അഗ്നിഹോത്രിയെ കോണ്‍ഗ്രസ് 2018-ല്‍ പ്രതിപക്ഷ നേതാവായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭയിലെ ബിസിനസ് ഉപദേശക സമിതിയിലെ നോമിനേറ്റഡ് അംഗം കൂടിയായിരുന്നു അദ്ദേഹം.

എം എല്‍ എ ആകുന്നതിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഹിമാചല്‍ യൂണിറ്റിന്റെ മീഡിയ സെല്ലിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് പാര്‍ലമെന്ററി സെക്രട്ടറിയായും പത്താം നിയമസഭയില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായും മുകേഷ് അഗ്നിഹോത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications