കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണി കിട്ടും; ഉത്തരവുമായി ഹൈക്കോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ല എന്ന് ദല്‍ഹി ഹൈക്കോടതി. അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഉത്തരവ്. ഫ്‌ളാഗ് ചെയ്ത ഉള്ളടക്കം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ടെലികോം സേവന ദാതാക്കളും നീക്കം ചെയ്യണമെന്നും ദല്‍ഹി കോടതി ഉത്തരവിട്ടു.

ഹര്‍ജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹം വിവിധ പരസ്യങ്ങളില്‍ പ്രതിനിധീകരിക്കുന്നുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുവാദവോ അംഗീകാരമോ ഇല്ലാതെ സ്വന്തം ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നതില്‍ ഹര്‍ജിക്കാരന്‍ അതൃപ്തനാണ്. പരിശോധിച്ചപ്പോള്‍ അമിതാഭ് ബച്ചന്റെ ആശങ്ക അടിസ്ഥാനമുള്ളതാണ് എന്ന് മനസിലാക്കുന്നു എന്നും ജസ്റ്റിസ് നവീന്‍ ചൗള തന്റെ ഉത്തരവില്‍ പറഞ്ഞു.

1

പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാവുന്ന കുറ്റമാണിത്. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ അമിതാഭ് ബച്ചന് നികത്താനാകാത്ത നഷ്ടവും പ്രയാസവും ഉണ്ടാകും എന്ന് ജഡ്ജി നവീന്‍ ചൗള വ്യക്തമാക്കി. നേരത്തെ ചില ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ അമിതാഭ് ബച്ചന്റെ ഷോയായ കൗണ്‍ ബനേഗ ക്രോര്‍പതി (കെബിസി)യിലെ പേരും രൂപവും ശബ്ദവും തെറ്റായി ബന്ധപ്പെടുത്തി എന്ന് അമിതാഭ് ബച്ചന്‍ പരാതി നല്‍കിയിരുന്നു.

തൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയംതൊട്ടടുത്തെത്തിയ സൗഭാഗ്യം നഷ്ടമാകും... ശനി അറിഞ്ഞ് കളിക്കും; ഈ രാശിക്കാരെ കാത്തിരിക്കുന്നത് മോശം സമയം

2

മാത്രമല്ല പുസ്തക പ്രസാധകരും ടി-ഷര്‍ട്ട് വില്‍പ്പനക്കാരും ഉള്‍പ്പെടെ മറ്റ് നിരവധി കമ്പനികള്‍ക്കെതിരെയും സമാന ഉത്തരവ് പുറപ്പെടുവിക്കണം എന്ന് അമിതാഭ് ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തമായ അനുമതിയോ അംഗീകാരമോ ഇല്ലാതെ മറ്റാരും തന്റെ പേര്, ശബ്ദം, ചിത്രം, സാദൃശ്യം, അല്ലെങ്കില്‍ തന്നെ തിരിച്ചറിയാനും താനുമായി ബന്ധപ്പെടുത്താനുമുള്ള മറ്റ് ആട്രിബ്യൂട്ടുകള്‍ ഉപയോഗിക്കാനും പാടില്ലെന്നാണ് അമിതാഭ് ബച്ചന്‍ ഹര്‍ജിയില്‍ പറയുന്നത്.

'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത'താരാരാധന ശിര്‍ക്ക്, അനിസ്ലാമികം... ലോകകപ്പ് കണ്ട് നിസ്‌കാരം മുടക്കരുത്'; ഫുട്‌ബോള്‍ ലഹരിയാകരുത് എന്ന് സമസ്ത

3

ചിലര്‍ അമിതാഭ് ബച്ചന്റെ പേരും കെബിസി ലോഗോയും ഉപയോഗിച്ച് ലോട്ടറി നടത്തുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ വില്‍ക്കുന്നുണ്ടെന്ന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ഈ അസംബന്ധം കുറച്ചുകാലമായി നടക്കുന്നുണ്ട് എന്നും ഹരീഷ് സാല്‍വെ പറഞ്ഞു. 'അമിതാഭ് ബച്ചന്‍ വീഡിയോ കോള്‍' എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലെ അദ്ദേഹത്തിന്റെ ശബ്ദവും രൂപവും അനുകരിച്ച് പ്രാങ്ക് കോളുകള്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ'കല്യാണം കഴിഞ്ഞാല്‍ മകള്‍ മറ്റൊരു വീട്ടില്‍, മകന്‍ സ്വന്തം വീട്ടില്‍.. ഇതാണോ സമത്വം?' ഷൈന്‍ ടോം ചാക്കോ

4

അമിതാഭ് ബച്ചന്റെ പേരില്‍ ഡൊമെയ്ന്‍ നെയിം വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുണ്ടെന്നും അദ്ദേഹത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നതെന്നും സാല്‍വെ വാദിച്ചു. ഇതോടെ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടി വേണം എന്നും വാട്ട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണ്‍ നമ്പറുകളും റദ്ദാക്കണം എന്നും ടെലികോം സേവന ദാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു.

5

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് അമിതാഭ് ബച്ചന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. അഭിഭാഷകനായ പ്രവീണ്‍ ആനന്ദും അമിതാഭ് ബച്ചന് വേണ്ടി ഹാജരായി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവാണ് ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

English summary
here is what delhi high court says using Amitabh Bachchan's name, image or voice without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X