കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ വിമര്‍ശനത്തെ എങ്ങനെ കാണുന്നുവെന്ന് വിദ്യാര്‍ത്ഥി; 'ഔട്ട് ഓഫ് സിലബസ്' ചോദ്യമെന്ന് മോദി

വിദ്യാര്‍ത്ഥികളില്‍ മാതാപിതാക്കള്‍ പരീക്ഷാക്കാലത്ത് അമിത സമ്മര്‍ദ്ദം ചെലുത്തുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു

Google Oneindia Malayalam News
NARENDRA MODI

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചര്‍ച്ച പരിപാടിയില്‍ പ്രതിപക്ഷത്തെ കുറിച്ച് ചോദ്യവുമായി വിദ്യാര്‍ത്ഥി. ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളുമായി വാര്‍ഷിക ആശയവിനിമയമായ 'പരീക്ഷ പേ ചര്‍ച്ച'യുടെ ആറാം പതിപ്പിനിടെ ആണ് പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് അപ്രതീക്ഷിതമായ ചോദ്യം നേരിടേണ്ടി വന്നത്.

എന്നാല്‍ ചോദ്യത്തെ വളരെ രസകരമായാണ് പ്രധാനമന്ത്രി കൈകാര്യം ചെയ്തത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങളില്‍ നിന്ന് നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചായിരുന്നു ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയോട് ചോദിച്ചത്. ഇതിന് ചോദ്യം സിലബസില്‍ നിന്ന് പുറത്ത് നിന്നുള്ളതാണ് എന്നായിരുന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞത്. എങ്കിലും ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി പറഞ്ഞു.

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തൂടേ..? സര്‍ക്കാര്‍ ഇടപെടുന്നതെന്തിന്?: സുപ്രീംകോടതിക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തൂടേ..? സര്‍ക്കാര്‍ ഇടപെടുന്നതെന്തിന്?: സുപ്രീംകോടതി

വിമര്‍ശനം ജനാധിപത്യത്തില്‍ ശുദ്ധീകരണം പോലെയാണ് എന്നും വിമര്‍ശനം ഒരു സമ്പൂര്‍ണ്ണ പ്രക്രിയയാണെന്നും സമൃദ്ധമായ ജനാധിപത്യത്തിനായുള്ള ശുദ്ധി യജ്ഞമാണെന്നും തനിക്ക് ബോധ്യമുണ്ട് എന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതോടൊപ്പം പോസിറ്റീവ് വിമര്‍ശനവും അനാവശ്യ തടസങ്ങളും തമ്മിലുള്ള വ്യത്യാസം മോദി അടിവരയിട്ട് പറയുകയും ചെയ്തു.

അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്

നിങ്ങള്‍ കഠിനാധ്വാനിയും സത്യസന്ധനുമാണെങ്കില്‍ വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ല, കാരണം അവ നിങ്ങളുടെ ശക്തിയായി മാറും എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മാര്‍ക്കിന്റെ പേരില്‍ കുട്ടികളില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്ന മാതാപിതാക്കളെ അദ്ദേഹം ഉപദേശിച്ചു. കുടുംബത്തില്‍ നിന്നുള്ള പ്രതീക്ഷകള്‍ സ്വാഭാവികമാണ് എന്നും എന്നാല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

PMMODI

ടൈം മാനേജ്‌മെന്റിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കി. പരീക്ഷകള്‍ക്ക് മാത്രമല്ല ദൈനംദിന ജീവിതത്തിലും ടൈം മാനേജ്മെന്റ് പ്രധാനമാണ് എന്നും അമ്മമാരെ നിരീക്ഷിച്ചാല്‍ സമയം എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്ന് മനസിലാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷകളിലെ കോപ്പിയടി ശീലത്തെയും അദ്ദേഹം എതിര്‍ത്ത് സംസാരിച്ചു.

രാഹുലിനും ആതിയയ്ക്കും കോടികള്‍ സമ്മാനമായി കിട്ടിയോ..? സുനില്‍ ഷെട്ടിക്ക് പറയാനുള്ളത് ഇങ്ങനെരാഹുലിനും ആതിയയ്ക്കും കോടികള്‍ സമ്മാനമായി കിട്ടിയോ..? സുനില്‍ ഷെട്ടിക്ക് പറയാനുള്ളത് ഇങ്ങനെ

ചില വിദ്യാര്‍ത്ഥികള്‍ അവരുടെ പരീക്ഷകളില്‍ കോപ്പിയടിക്കുന്നു. ആ വിദ്യാര്‍ത്ഥികള്‍ അവരുടെ സമയവും സര്‍ഗ്ഗാത്മകതയും നല്ല രീതിയില്‍ വിനിയോഗിച്ചാല്‍ അവര്‍ വിജയം കൈവരിക്കും എന്നും ജീവിതത്തില്‍ വിജയിക്കാനായി നാം ഒരിക്കലും കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുത് എന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ സമയവും സൈബറിടങ്ങളില്‍ മുഴുകി പോകരുത് എന്നും ആഴ്ചയില്‍ ഒരിക്കല്‍ 'ഡിജിറ്റല്‍ ഉപവാസം' സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

English summary
Here is what Narendra Modi's reply to student who asks about criticism from opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X