• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

Google Oneindia Malayalam News

മുംബൈ: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നാലെ ഫുട്ബോള്‍ താരം ലയണല്‍ മെസിയെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തത് എഡ്യുടെക് ഭീമന്‍മാരായ ബൈജൂസിന് വിമര്‍ശനം വരുത്തിവെച്ചിരുന്നു. തൊഴിലാഴികളെ പിരിച്ചുവിടുന്നതിനിടയില്‍ കോടിക്കണക്കിന് രൂപ പ്രതിഫലം നല്‍കി മെസിയെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതായിരുന്നു വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് നൗവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെസിയെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതിനെ കുറിച്ചും മെസിയുടെ പ്രതിഫലത്തെ കുറിച്ചും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

നേരത്തെ തന്നെ മെസിയുമായുള്ളത് ഒരു സ്‌പോണ്‍സര്‍ഷിപ്പല്ല എന്നും മറിച്ച് ഒരു 'സാമൂഹിക പങ്കാളിത്തം' ആണ് എന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ബൈജു രവീന്ദ്രന്‍.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

2

മെസിയുമായുള്ള കൂട്ടുകെട്ടിന് കമ്പനി പണം നല്‍കിയിട്ടില്ലെന്ന് ബൈജു രവീന്ദ്രന്‍ സൂചിപ്പിച്ചു. മെസിയുമായുള്ള കരാര്‍ ഒരു സാധാരണ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടല്ല, സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തമാണിത്. 6 മാസം മുമ്പ് ഞങ്ങള്‍ ഒപ്പിട്ട കാര്യമായിരുന്നു അത്. ജീവനക്കാരെ പറഞ്ഞയച്ചത് മെസിക്ക് പണം നല്‍കനാണ് എന്ന് ആളുകള്‍ കരുതുന്നത് വിഡ്ഢിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

3

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മെസിയുമായുള്ള കരാര്‍ പ്രഖ്യാപിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 231.69 കോടി രൂപയുടെ നഷ്ടത്തില്‍ നിന്ന് 20 മടങ്ങ് വര്‍ധിച്ച് 20222 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 4,559 കോടി രൂപയായി ഉയര്‍ന്നിരുന്നു.

'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്'ലെറ്റര്‍ പാഡ് സൂക്ഷിച്ചത് എല്ലാവര്‍ക്കും എടുക്കാവുന്ന തരത്തില്‍'; മേയറുടെ ഓഫീസിലെ ജീവനക്കാര്‍ വിജിലന്‍സിനോട്

4

എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് മെസിയെ നിയോഗിച്ചത്. ബൈജൂസിന്റെ ജഴ്‌സിയും ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തുമായി നില്‍ക്കുന്ന മെസിയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഖത്തറില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറാണ് ബൈജൂസ്. നിലവില്‍ ബൈജൂസ് ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന 5.5 മില്യണ്‍ കുട്ടികള്‍ക്ക് അവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് എന്ന് ദിവ്യ ഗോകുല്‍നാഥ് പറഞ്ഞിരുന്നു.

5

ബൈജൂസിന്റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയുടെ പ്രതിഭയാണ് ലയണല്‍ മെസി എന്നും അവര്‍ വിശേഷിപ്പിച്ചിരുന്നു. മെസിയുടെ പങ്കാളിത്തം ലോകത്തെമ്പാടുമുള്ള നിരവധിയാളുകളെ വലിയ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുമെന്നും ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞിരുന്നു.

English summary
Here os Baiju Raveendran reveals how much he paid for Lionel Messi for Byju's partnership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X