കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ അതീവജാഗ്രത: ഭീകരാക്രമണത്തിന് സാധ്യത?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തലസ്ഥാനമായ ദില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് ബ്യൂറോ ദില്ലിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലായിരിക്കാന്‍ നിര്‍ദേശമുണ്ട്.

ദില്ലി മാത്രമല്ല, മറ്റ് വടക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയോടിരിക്കാനാണ് നിര്‍ദേശം. പഞ്ചാബില്‍ ആക്രമണം നടത്തിയ ഭീകരര്‍ ദില്ലിയും ലക്ഷ്യമിടാന്‍ സാധ്യതയുണ്ട് എന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പാര്‍ലമെന്റിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ശീതകാല സമ്മേളനം നടന്നുവരികയാണ്. ആഗസ്ത് 3 വരെയാണ് സമ്മേളനം.

punjab-terror

തിങ്കളാഴ്ച പുലര്‍ച്ചയോടെ അഞ്ച് ഭീകരവാദികളാണ് പഞ്ചാബില്‍ ആക്രമണം നടത്തിയത്. ആദ്യം പഞ്ചാബ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആക്രമിച്ച ഇവര്‍ ഭീകരര്‍ ദിനാ നഗറിലെ പോലീസ് സ്‌റ്റേഷന് നേരെയും വെടിവെച്ചു. വെടിവെപ്പിലും പിന്നീടുണ്ടായ ഏറ്റുമുട്ടലിലും 11 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

English summary
An alert has been sounded in New Delhi following the attack. Security forces have been directed to be on high alert in most North Indian states, especially at Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X