കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Google Oneindia Malayalam News

കൊച്ചി: ക്യാംപസ് ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന് മഹാരാജാസ് കോളേജിനകത്ത് സ്മാരകം നിര്‍മ്മിച്ചത് അനധികൃതമായാണെ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഭിമന്യുവിന് സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് 470 കുട്ടികള്‍ അനുമതിക്കായി കോളേജ് ഗവേണിങ് കൗണ്‍സിലിനെ സമീപിച്ചതെന്നും സ്റ്റേറ്റ് അറ്റോര്‍ണി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്കമാക്കുന്നു.

<strong> അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്</strong> അസൗകര്യം ഉണ്ട്; വയനാട്ടിലെ റോഡ് ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്

കേസ് പരിഗണിക്കവെ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. പൊതുസ്ഥലത്തെ ഇത്തരം സ്മാരക നിര്‍മ്മാണം സര്‍ക്കാരിന്റെ പോളിസി ആണോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരിച്ചുപോയവരുടെയെല്ലാം സ്മാരകം വേണമെന്ന നിലപാട് അപകടകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അനധികൃതമായി സ്മാരകം പണിതതിന് ശേഷം അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

abhmanyu

കേസില്‍ അടുത്ത മാസം ഒമ്പതിനകം കോളേജ് പ്രിൻസിപ്പാൾ, ഗവേണിംഗ് കൗൺസിൽ, പോലീസ് മേധാവി എന്നിവരോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 12ന് വീണ്ടും പരിഗണിക്കും. എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ക്യാമ്പസില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകരായ കെഎം അജിത്ത്, കാര്‍മല്‍ ജോസ് എന്നിവരായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചച്ചത്.

<strong> ബിജെപിയിലെ വിശ്വാസത്തിന്‍റെ പാത അവസാനിച്ചു; കുറുമാറ്റത്തില്‍ വിമര്‍ശനവുമായി പരീക്കറിന്‍റെ മകന്‍</strong> ബിജെപിയിലെ വിശ്വാസത്തിന്‍റെ പാത അവസാനിച്ചു; കുറുമാറ്റത്തില്‍ വിമര്‍ശനവുമായി പരീക്കറിന്‍റെ മകന്‍

English summary
high court against govt on abhimanyu statue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X