കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയകാര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: പ്രായപൂര്‍ത്തിയായ കമിതാക്കള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതില്‍ ഇടപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പരാമര്‍ശിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. വ്യക്തി സ്വാതന്ത്ര്യം ഓരോ മനുഷ്യനും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും കോടതി പറഞ്ഞു. അതിനെതിരെ ഇടപ്പെടാന്‍ കോടതിക്ക് സാധിക്കില്ല.

lovemarriage

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് ഹര്‍ജിക്കാരന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കോടതി വ്യക്തമാക്കി. കെ രമേശ് എന്നയാളാണ് ഇതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ ദുരഭിമാനകൊലയ്ക്ക് കാരണമാകുന്നു എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.

ഇത്തരം വിവാഹങ്ങള്‍ നടത്തുന്നതിനെ തടയണമെന്ന് രജിസ്‌ട്രേഷന്‍, പോലീസ് വകുപ്പുകള്‍ക്കും, ക്ഷേത്ര ഭരണസമിതികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രണയവിവാഹങ്ങള്‍ കാരണം സമൂഹത്തില്‍ ദുരഭിമാനക്കൊല, ജാതി സംഘര്‍ഷങ്ങള്‍, ആത്മഹത്യ എന്നിവ കൂടിവരികയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

English summary
Madras high court dismisses pil against love marriages without parents consent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X