മെഡിക്കല്‍ കോഴ; ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി! നാടകീയ രംഗങ്ങള്‍!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ഒഡീഷയിലെ മെഡിക്കല്‍ കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. മെഡിക്കല്‍ കോഴ അഴിമതിക്കേസ് പരിഗണിക്കുന്നത് ഭരണഘടനാ ബെഞ്ചിന് വിട്ട ജസ്റ്റിസ് ചെലമേശ്വറിന്റെയും ജസ്റ്റിസ് സിക്രിയുടെയും ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര റദ്ദാക്കി. ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നടപടി.

മെഡിക്കല്‍ കോളേജിന് അനുമതി നല്‍കുന്നതിന് കോഴ വാങ്ങിയെന്നാരോപിച്ച് ഒഡീഷയിലെ ഹൈക്കോടതി ജഡ്ജിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതുസംബന്ധിച്ച കേസിലാണ് സുപ്രീകോടതിയിലും ഹര്‍ജിയെത്തിയത്. പുറത്താക്കിയ ജഡ്ജിക്ക് സുപ്രീംകോടതിയിലെ ഉന്നത ജഡ്ജിമാരുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

supremecourt

അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മുഖേന കാമിനി ജയ്‌സ്വാളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കാര്യം ഗൗരവകരമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ചെലമേശ്വര്‍ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഇതേസമയം, ജസ്റ്റിസ് എകെ സിക്രിയുടെ മുന്‍പിലും സമാനമായ മറ്റൊരു ഹര്‍ജിയുമെത്തി.

മിഷേലിന്റെ മരണം; ബലപ്രയോഗമോ പീഡനശ്രമമോ നടന്നിട്ടില്ല! ആത്മഹത്യയെന്ന് ഹൈക്കോടതിയിലും വിശദീകരണം

ഷൈന മോളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്! തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കണം...

വെള്ളിയാഴ്ച ഉച്ചയോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടനാ ബെഞ്ച് വിളിച്ചുചേര്‍ത്തത്. സംഭവത്തില്‍ ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കരുതെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടതോടെയാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതിനിടെ രണ്ട് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചില്‍ നിന്ന് പിന്മാറുകയാണെന്നും അറിയിച്ചു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ചെലമേശ്വറും സിക്രിയും രൂപീകരിച്ച രണ്ട് ഭരണഘടനാ ബെഞ്ചുകളും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര റദ്ദാക്കിയത്. ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് തന്റെ അധികാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
High voltage drama in Supreme Court as CJI takes charge of medical scam case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്