ഉയർന്ന വോട്ടിങ് ശതമാനം തുണയാകും; ഗോവയില്‍ അധികാരം പിടിക്കുമെന്ന് കോണ്‍ഗ്രസ്
പനാജി: തിങ്കളാഴ്ച നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന അവകാശവാദവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ചീഫ് ഇലക്ടറൽ ഓഫീസറുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഗോവയിൽ 78.94 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സാൻക്വലിം മണ്ഡലത്തിലാണ്- 89.61 ശതമാനം. ഏറ്റവും കുറവ് ബെനൗലിമിൽ ( 70.2 ശതമാനം).
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവയിൽ വടക്കൻ ഗോവ, ദക്ഷിണ ഗോവ എന്നിങ്ങനെ രണ്ട് ജില്ലകളാണുള്ളത്. വടക്കൻ ഗോവയിൽ 79 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ്പ്പോള്‍ തെക്കൻ ഗോവയിൽ 78 ശതമാനമായിരുന്നു പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നിയമസഭാ മുന്‍പത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളും വിലയിരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയത്.

നിർണായകമായ തിരഞ്ഞെടുപ്പില്‍ ആളുകൾ വൻതോതിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആവേശം ഫലങ്ങളിൽ കാണുമെന്നും ഗോവയുടെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടെന്നും ജനങ്ങൾ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ടു. "ഒരു വലിയ ഭരണവിരുദ്ധ തരംഗമുണ്ട്, അതിനാലാണ് ഇത്രയധികം വോട്ടെടുപ്പ് നടക്കുന്നത്. ഇത് കോൺഗ്രസിന് വളരെ നല്ല ഫലമാകുമെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് കേവല ഭൂരിപക്ഷം ലഭിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍
മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ബി ജെ പി മത്സരിപ്പിച്ച സാൻക്വലിമിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് അദ്ദേഹത്തോടുള്ള ജനങ്ങളുടെ രോഷം കൊണ്ടാണെന്നും ദിനേശ് ഗുണ്ടുറാവും അവകാശപ്പെട്ടു. "മുഖ്യമന്ത്രിക്കെതിരെ വലിയ രോഷമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നറിഞ്ഞ് മുഖ്യമന്ത്രി നിരാശനായി വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നമ്മള്‍ കണ്ടത്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഉയർന്ന വോട്ടിംഗ് ശതമാനം ഞങ്ങളെ സംബന്ധിച്ച വളരെ നല്ല സൂചനയാണ്. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരത്തിൽ വിജയിക്കും," റാവു പറഞ്ഞു. ധർമേഷ് സഗ്ലാനിയെയാണ് കോൺഗ്രസ് സാവന്തിന് എതിരെ മത്സരിപ്പിച്ചത്. ഗോവ ഫോർവേഡ് പാർട്ടിയുമായി (ജിഎഫ്പി) സഖ്യം രൂപീകരിച്ചായിരുന്നു കോൺഗ്രസ് ഗോവ തെരഞ്ഞെടുപ്പിനെ നേരിട്ടത്.












Click it and Unblock the Notifications