കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതികള്‍ താളം തെറ്റുന്നു, കേന്ദ്രബജറ്റില്‍ ജെയ്റ്റ്ലി എല്ലാം ശരിയാക്കുമോ

2017-18 ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി 48,000 കോടിയാണ് ഈ പദ്ധതിയില്‍ വകയിരുത്തിയത്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പല തരത്തിലുള്ള പദ്ധതികളും പ്രഖ്യാപനങ്ങള്‍ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അത്തരമൊരു പദ്ധതിയായിരുന്ന മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട്(mgnrega) എന്ന പദ്ധതിയും. ലോകത്തെ ഏറ്റവും വലിയ തൊഴില്‍ പദ്ധതി എന്നായിരുന്നു ഇതിന്റെ വിശേഷണം. എന്നാല്‍ അതെല്ലാം രേഖകളില്‍ മാത്രമേയുള്ളൂ എന്നാണ് വിലയിരുത്തല്‍.

ബജറ്റ് പടിവാതില്‍ക്കല്‍ നില്‍ക്കെ രാജ്യത്തെ തൊഴില്‍ സമൂഹം പ്രത്യേകിച്ച് യുവാക്കള്‍ ഏറ്റവും പ്രതീക്ഷയിലാണ്. അവര്‍ സര്‍ക്കാര്‍ തങ്ങള്‍ക്കായി തൊഴിലവസരങ്ങള്‍ ഒരുക്കി നല്‍കുമെന്നും കരുതുന്നുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങള്‍ വിലയിരുത്തേണ്ട സമയം കൂടിയാണിത്.

ബജറ്റില്‍ വകയിരുത്തി, പ്രവൃത്തിയില്‍ ഇല്ല

ബജറ്റില്‍ വകയിരുത്തി, പ്രവൃത്തിയില്‍ ഇല്ല

2017-18 ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി 48,000 കോടിയാണ് ഈ പദ്ധതിയില്‍ വകയിരുത്തിയത്. എന്നാല്‍ ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചവരെല്ലാം നിരാശരായി. വേതനം ലഭിക്കുന്നവരില്‍ 56 ശതമാനത്തിനും ശമ്പളം മുടങ്ങുകയോ അതല്ലെങ്കില്‍ വൈകിയോ ആണ് ശമ്പളം ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ഥിരമായി വേതനം ലഭിച്ചവര്‍ക്ക് പലര്‍ക്കും ഇടക്കാലത്ത് പദ്ധതി പ്രകാരമുള്ള ജോലി നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

7000 കോടിയുടെ പ്രഖ്യാപനം

7000 കോടിയുടെ പ്രഖ്യാപനം

ഈ വര്‍ഷത്തെ ബജറ്റില്‍ ഗ്രാമീണ തൊഴില്‍ മേഖലയ്ക്കായി 7000 കോടി വകയിരുത്തുമെന്നാണ് സൂചന. ഇതില്‍ കാര്‍ഷിക മേഖലയിലുള്ളവര്‍ക്കായിട്ടാണ് കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുക. രാജ്യത്ത് എട്ട് സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ഭീഷണിയിലാണ്. ഇക്കാരണത്താല്‍ 6867 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്. കാര്‍ഷിക വളര്‍ച്ച കുറയുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക കടം എഴുതി തള്ളുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് സൂചന.

തുക പിടിച്ച് വെക്കുന്നു

തുക പിടിച്ച് വെക്കുന്നു

ഗ്രാമീണ പദ്ധതികള്‍ക്കുള്ള പണം ഉദ്യോഗസ്ഥര്‍ പിടിച്ചുവെക്കുന്നതായിട്ടാണ് ആരോപണം. 2012-13ല്‍ 39 ശതമാനമായിരുന്നു ഇത്തരത്തില്‍ പാഴായി പോകുന്ന തുക. കഴിഞ്ഞ വര്‍ഷം ഇത് 56 ആയി ഉയര്‍ന്നു. എന്നാല്‍ എല്ലാവര്‍ഷവും ബജറ്റില്‍ ഗ്രാമീണ മേഖലയ്ക്കുള്ള ഫണ്ട് സര്‍ക്കാര്‍ കാര്യമായി വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ഇവ വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനങ്ങള്‍ പരാജയം

സംസ്ഥാനങ്ങള്‍ പരാജയം

രാജ്യത്തെ 19 സംസ്ഥാനങ്ങള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ ഏറെ പിന്നിലാണ്. ഇവിടങ്ങളില്‍ ഏറെ കുറെ പദ്ധതികള്‍ നിലച്ച മട്ടാണ്. എട്ട് സംസ്ഥാനങ്ങള്‍ അനുവദിച്ചതിലും കൂടുതല്‍ ഈ പദ്ധതിക്കായി ചെലവിട്ടു എന്നാണ് കണ്ടെത്തല്‍. ഇവര്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളും ശമ്പളം ഇലക്‌ട്രോണിക് സംവിധാനം വഴിയാണ് ലഭിക്കുക എന്ന് ഗ്രാമീണ വികസന മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍.

ശമ്പളം ലഭിക്കാന്‍ ബാങ്കില്ല

ശമ്പളം ലഭിക്കാന്‍ ബാങ്കില്ല

സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ബാങ്ക് വഴി ആയതിനാല്‍ ഗ്രാമീണ മേഖലയില്‍ വന്‍ തിരിച്ചടിയാണ് തൊഴിലുറപ്പ് പദ്ധതി നേരിടുന്നത്. ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് 18 ചെറിയ ബ്രാഞ്ചുകള്‍ എന്ന കണക്കിലാണ് ഇന്ത്യയില്‍ ബാങ്കുകളുള്ളത്. ഗ്രാമീണ മേഖലയില്‍ ഇത് 7 ബാങ്ക് എന്ന തരത്തിലേക്ക് ചുരുങ്ങും. ഇക്കാരണത്താല്‍ പലരും ശമ്പളം ലഭിക്കുന്നതിന് ബുദ്ധിമുട്ടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ജനസംഖ്യയുടെ 15 ശതമാനം പേര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
highest funding allocated to mgnrega but wages were delayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X