Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിവാദം: കര്‍ണാടകയില്‍ 9 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, അറിയേണ്ട കാര്യങ്ങള്‍

ബംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോളേജുകള്‍ തുറക്കുന്നതിനെ തുടര്‍ന്ന് ഒമ്പതോളം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. തുംകൂര്‍, ഉഡുപ്പി, ബാഗല്‍കോട്ട്, ബെംഗളൂരു, ചിക്കബെല്ലാപുര, ഗദഗ്, ഷിമോഗ, മൈസൂര്‍, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള അക്രമം തടയാനാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

നിലവില്‍ ഒമ്പത് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 200 മീറ്റര്‍ ചുറ്റളവില്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. നേരത്തെ, ഉഡുപ്പി ജില്ലാ ഭരണകൂടം സി ആര്‍ പി സി സെക്ഷന്‍ 144 പ്രകാരം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഫെബ്രുവരി 19 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

india

അതേസമയം, ഷിമോഗ ടൗണിലെ രണ്ട് കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഷിമോഗയിലെ ഒരു കോളേജ് ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ ക്യാമ്പസില്‍ കാവി പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. സാഗര്‍ ടൗണ്‍ മേഖലയിലെ മറ്റൊരു കോളേജിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളും റാലികളും ഉള്‍പ്പെടെ എല്ലാത്തരം സമ്മേളനങ്ങളും നിരോധിച്ചിട്ടുണ്ട്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പാട്ടുകളും പ്രസംഗങ്ങളും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഹിജാബ് അനുകൂല - വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ചിട്ട എല്ലാ പ്രീ-യൂണിവേഴ്സിറ്റി ( പി യു ) കോളേജുകളും ഡിഗ്രി കോളേജുകളും ഫെബ്രുവരി 16 മുതല്‍ വീണ്ടും തുറക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാനപാലനത്തിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുമായി നിരവധി നഗരങ്ങളിലും സ്‌കൂളുകള്‍ക്ക് സമീപവും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് .

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്ന കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ക്ലാസില്‍ കാവി ഷാള്‍, സ്‌കാര്‍ഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹിജാബ് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ എസ് ഒ പി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട് . ഹിജാബും ബുര്‍ഖയും ധരിച്ച് വരുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനും തുടര്‍ന്ന് യൂണിഫോമിലേക്ക് മാറാനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുവദിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+