Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബിൽ വിധി പറഞ്ഞ ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ; പ്രതിപക്ഷം വ്യാജ സെക്യുലറെന്ന് മുഖ്യമന്ത്രി

ബെംഗളുരു: ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ മൂന്ന് ജസ്റ്റിസുമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി കർണാടക സർക്കാർ. ഹർജിയിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് വധ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. അതേ സമയം മധുരെ സംഭവത്തെ അപലപിക്കാത്ത പ്രതിപക്ഷം വ്യാജ സെക്യുലർ ആണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു.

ഇത്തരത്തിലൊരു വധ ഭീഷണിയുണ്ടായിട്ടും വ്യാജ സെക്യുലർ ആയ പ്രതിപക്ഷ ലോബി പ്രതികരിച്ചില്ല. എന്തുകൊണ്ടാണ് നിങ്ങളാരും ഒന്നും സംസാരിക്കാത്തത്. ഒരു വിഭാഗത്തെ പ്രീണിപ്പെടുത്താൻ വേണ്ടിയല്ലേ മൗനം പാലിക്കുന്നത്. ഇത് സെക്യുലറിസമല്ലെന്നും കമ്യൂണിസമാണെന്നും ബൊമ്മെ പ്രതികരിച്ചു. വിഷയത്തിൽ പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വിഷയത്തെ അപലപിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. തമിഴ്‌നാട് പൊലീസിൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങണമെന്നും വിഷയത്തിൽ ഡിജിപി അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജഡ്‌ജിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

ഹിജാബ് ഹർജിയിൽ വിധി പറഞ്ഞ കർണാടക ചീഫ്‌ ജസ്റ്റിസ് ഋതു രാജ് അവസ്‌തിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കേസിൽ തിരുനെല്‍വേലിയില്‍ നിന്ന് കോവൈ റഹ്മത്തുള്ളയെയും തഞ്ചാവൂരില്‍ നിന്ന് എസ് ജമാല്‍ മുഹമ്മദിനെയും തമിഴ്‌നാട് പൊലീസ് പിടികൂടി.
അഭിഭാഷകന്‍ ഉമാപതി എസിന്‍റെ വാട്‌സ്‌ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം കണ്ട താൻ ഞെട്ടിയെന്നും പെട്ടെന്ന് തന്നെ ഹൈക്കോടതി രജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

ജാർഖണ്ഡിലെ കൊലപാതകത്തിന്‍റെ പരാമർശം

രാവിലെ 9.45ഓടെയാണ് ഭീഷണി സന്ദേശം തനിക്ക് ലഭിച്ചത്. തമിഴിലായിരുന്നു ഭീഷണി സന്ദേശം.ഹിജാബ് വിഷയത്തിലെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദേശമെന്നും അഭിഭാഷകൻ പറയുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ പൊതു പരിപാടിയിലാണ് സംഭവം. ജാർഖണ്ഡിൽ പ്രഭാതസവാരിക്ക് പോയ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിക്കുന്നതായിരുന്നു വീഡിയോ സന്ദേശം

ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് വിധി

സമാനരീതിയിൽ ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ആളുകൾക്ക് അറിയാമെന്ന് ഭീഷണിയിൽ പറയുന്നു. മധുരൈയിലെ യോഗത്തില്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി അവിഭാജ്യമായ ഒന്നല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+