കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടമിട്ട പ്രധാനമന്ത്രി എന്റെ സ്വപ്‌നമെന്ന് ഉവൈസി; തിരിച്ചടിച്ച് ബിജെപി, 'മുസ്ലിം പ്രധാനമന്ത്രി'യില്‍ ചര്‍ച്ച

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുസ്ലിം പ്രധാനമന്ത്രി എന്നെങ്കിലും വരുമോ എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിപ്പിച്ച് രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍. ഹിന്ദുവായ ഋഷി സുനക് ബ്രിട്ടനില്‍ പ്രധാനമന്ത്രിയായ വേളയില്‍ തുടങ്ങിയതാണ് ഈ ചര്‍ച്ച. ശശി തരൂര്‍ എംപിയും അസദുദ്ദീന്‍ ഉവൈസി എംപിയുമെല്ലാം അവരുടേതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.

ഇന്ത്യ പോലുള്ള രാജ്യത്ത് മുസ്ലിം പ്രധാനമന്ത്രിക്ക് സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നതാണ് തന്റെ സ്വപ്‌നമെന്ന് ഉവൈസി പ്രതികരിച്ചു. ഇതിനെതിരെ ബിജെപി രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബ്രിട്ടനില്‍ ഋഷി സുനക് പ്രധാനമന്ത്രിയായതില്‍ ഇന്ത്യയ്ക്ക് പാഠമുണ്ട് എന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്. മതങ്ങള്‍ മാറ്റിവച്ച് കഴിവിനെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ വംശജരെ താഴ്ന്നവരായി കണ്ടിരുന്നവരാണ് ബ്രിട്ടീഷുകാര്‍. എന്നാല്‍ ഇപ്പോള്‍ അവരില്‍ നിന്ന് ഒരു പ്രധാനമന്ത്രിയെ നിയമിച്ചിരിക്കുന്നു. പ്രായം പ്രധാനമന്ത്രിയാകുന്നതിന് ഒരു തടസമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

2

ഹിന്ദുവല്ലാത്ത ഒരാളെ ഇന്ത്യയില്‍ പ്രധാനമന്ത്രിയായി കാണാന്‍ സാധിക്കുമോ എന്ന ചോദ്യവും ശശി തരൂര്‍ ഉന്നയിക്കുന്നു. സിഖുകാരനായ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി. ഇന്ത്യന്‍ ഉപഭൂഖണ്ഡിത്തില്‍ ഉടലെടുത്ത മതങ്ങളെ ഇന്‍ഡിക് മതങ്ങളായിട്ടാണ് ഹിന്ദുക്കള്‍ കാണാറുള്ളത്. എന്നാല്‍ ഇസ്ലാമോ ക്രിസ്ത്യാനിയോ ആയ ഒരാളെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കുമോ എന്നും തരൂര്‍ ചോദിച്ചു. ബിജെപിക്ക് ഒരു മുസ്ലിം എംപി പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായതും എപിജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായതും സൂചിപ്പിച്ചാണ് ബിജെപി, ശശി തരൂരിന്റെ ചോദ്യങ്ങളെ നേരിട്ടത്. എന്നാല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള ഘട്ടം വന്നപ്പോള്‍ തല മൊട്ടയടിച്ച് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവുണ്ടായിരുന്നുവെന്നും ശശി തരൂര്‍ സൂചിപ്പിച്ചു.

4

ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നതാണ് തന്റെ സ്വപ്‌നമെന്ന് ഉവൈസി പറയുന്നു. നേരത്തെ കര്‍ണാടകയില്‍ ഹിജാബ് വിവാദം ഉടലെടുത്ത വേളയിലും അദ്ദേഹം സമാനമായ പ്രതികരണം നടത്തിയിരുന്നു. ഉവൈസിയുടെ പ്രസ്താനനക്കെതിരെ ബിജെപി നേതാവ് ഷഹ്‌സാദ് പൂനവാല പ്രതികരണവുമായി രംഗത്തെത്തി.

യുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈംയുഎഇ ഓഫറുകള്‍ പ്രവാസികള്‍ക്ക് 'പാര'യായി; വിമാന ടിക്കറ്റ് നിരക്ക് കൂടുന്നു... നാട്ടിലേക്ക് ബെസ്റ്റ് ടൈം

4

ഹിജാബിട്ട വ്യക്തി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന പ്രതീക്ഷയാണ് ഉവൈസി പങ്കുവെക്കുന്നത്. പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ആരെയും ഭരണഘടന തടയുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഒരു കാര്യം അറിയണം. ഹിജാബിട്ട വ്യക്തി താങ്കളുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ പ്രസിഡന്റാകുമോ. നമുക്ക് അവിടെ മുതല്‍ തുടങ്ങാമെന്നും ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

സൗദി അരാംകോ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ജയിലില്‍ കഴിഞ്ഞത് ഒരാഴ്ച, കാരണം ഇതാണ്സൗദി അരാംകോ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ജയിലില്‍ കഴിഞ്ഞത് ഒരാഴ്ച, കാരണം ഇതാണ്

English summary
Hijab Wearing India Prime Minister: BJP Reply To Asaduddin Owaisi Comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X