കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല്‍പ്പന്തുമായി കളം നിറഞ്ഞ് ഹിജാബ് ധാരികളായ കശ്മീരി സുന്ദരികള്‍

ഹിജാബ് ധരിച്ച് കാല്‍പ്പന്തുമായി കളിക്കളത്തിലിറങ്ങിയ കശ്മീരി പെണ്‍കുട്ടികള്‍ പോരാടിയത് സമൂഹം കല്‍പിച്ചു നല്‍കിയ വിലക്കുകള്‍ക്കെതിരെയായിരുന്നു. സിവിക് ആക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സിആര്‍പിഎഫ് സംഘടിപ

  • By Jince K Benny
Google Oneindia Malayalam News

ശ്രീനഗര്‍: ഫുട്‌ബോള്‍ കളിക്കുന്ന പെണ്‍കുട്ടികള്‍ നമുക്കൊരു പുതിയ കാഴ്ചയല്ല. എന്നാല്‍ കശ്മീര്‍ താഴ്‌വരില്‍ അതൊരു പുതുമയാണ്. പ്രത്യേകിച്ച് ഹിജാബ് ധാരികളായ മുസ്ലീം പെണ്‍കുട്ടികള്‍. യാഥാസ്ഥിതിക സമൂഹം കല്‍പ്പിച്ച വിലക്കുകള്‍ക്കു നേരെയായിരുന്നു അവര്‍ തൊടുത്ത ഗോളുകള്‍ ഓരോന്നും.

കശ്മീര്‍ താഴ്‌വരയില്‍ സിആര്‍പിഎഫ് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് ഈ കശ്മീരി സുന്ദരികള്‍ കാല്‍പ്പന്തുമായി കളം നിറഞ്ഞത്. ശ്രീനഗറിലെ വിവിധ സ്‌കൂള്‍, കോളജുകളില്‍ നിന്നായി പത്തു ടീമുകളാണ് കാല്‍പ്പന്തുകളിയുടെ ആവേശവുമായി കളിക്കളം നിറഞ്ഞത്. 11 ദിവസ നീണ്ടു നിന്ന മത്സരം ശ്രീനഗറിലെ ബാക്ഷി സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചത്.

മരം കോച്ചുന്ന തണുപ്പിലും മത്സരാവേശത്തിന് തെല്ലും മങ്ങലേറ്റില്ല. സ്ത്രീ പുരുഷ വിഭാഗങ്ങളിലായി ആകെ നാല്പതോളം ടീമുകള്‍ മത്സരിച്ചു. പതിനാറു പേരടങ്ങുന്ന ഓരോ ടീമുകളും ലീഗ് മത്സരങ്ങള്‍ വിജയിച്ചു കയറിയാണ് കലാശപ്പോരട്ടത്തിലേക്കെത്തിയത്. കളിക്കളത്തിലേക്കെത്തിയ പെണ്‍കുട്ടികളെ ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ഫുട്‌ബോള്‍ പഴയ ഫുട്‌ബോള്‍ തന്നെ ജേഴ്‌സി പുതിയതാ

ഈ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണം ഹിജാബ് ധാരികാളായ കശ്മീരി പെണ്‍കുട്ടികള്‍ തന്നെയായിരുന്നു. ഫുട്‌ബോളിലെ ജേഴ്‌സി കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കുകയായിരുന്നു ഈ കശ്മീരി പെണ്‍കുട്ടികള്‍. ഹിജാബ് ധാരികളായ ഫുട്‌ബോള്‍ താരങ്ങള്‍ ലോക ഫുട്‌ബോളിന് അത്ര പുതിയല്ല. ജേഴ്‌സിയുടെ പുതുമ ഹിജാബില്‍ മാത്രമല്ല, വസ്ത്രത്തിലുടനീളം ഉണ്ടായിരുന്നു. ട്രൗസര്‍ ബനിയന്‍ സങ്കല്‍പ്പത്തില്‍ നിന്നും മാറി ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന തരത്തിലുള്ളതായിരുന്നു അവരുടെ വേഷം. മത്സരാവേശത്തനു ജേഴ്‌സി തെല്ലും മങ്ങലേല്‍പ്പിച്ചില്ല.

ഹിജാബ് ഒരു തടസമല്ല

ഹിജാബണിഞ്ഞ് ഫുട്‌ബോള്‍ താരങ്ങള്‍ ലോക ഫുട്‌ബോളിനു വിരളമായ കാഴ്ചയാണെങ്കിലും തങ്ങള്‍ക്കിതൊരു തടസമോ പുതുമയോ അല്ലെന്നാണ് താരങ്ങളുടെ പക്ഷം. വനിതാ കോളജ് ടീമിന്റെ ഗോളിയായ അഫ്ഷാന്‍ ആഷിഖ് മൂന്നു വര്‍ഷമായി തുടരുന്ന ഫുട്‌ബോള്‍ പരിശീലനത്തിലും ഹിജാബ് ഒപ്പമുണ്ട്. ഒരിക്കലും ഹിജാബിനെ മാറ്റി നിറുത്തിയിട്ടില്ല. കശ്മീര്‍ ക്ലബില്‍ പരിശീലിക്കുന്ന അഫ്ഷാന് ലോക ഫുട്‌ബോളില്‍ ഇടം കണ്ടെത്തണമെന്നാണ് ആഗ്രഹം.
ഗവണ്‍മെന്റ് വനിത കോളജിലെ ബിഎ വിദ്യാര്‍ഥിനി ഇന്‍ഷ റെഷീദിന് ഹിജാബ് സ്‌കൂള്‍ കാലം മുതലെ തന്റെ വസ്ത്രത്തിന്റെ ഭാഗമാണ്. ഒന്നര വര്‍ഷമായി ഫുട്‌ബോള്‍ പരിശീലിക്കുന്ന ഇന്‍ഷയ്ക്ക് ഹിജാബ് ഒരു തടസമായി തോന്നിയിട്ടില്ല. ഇതു തനിക്കു ഏറെ ആത്മവിശ്വാസം നല്‍കുന്ന വസ്ത്രമാണെന്നുമാണ് അവരുടെ പക്ഷം.

 യുദ്ധ കാഹളങ്ങള്‍ക്കിടയിലെ ഫുട്‌ബോള്‍ മാമാങ്കം

ഹര്‍ത്താലും യുദ്ധ മുറവിളികളുമായി എന്നും സങ്കര്‍ഷഭരിതമാണ് കശ്മീര്‍ താഴ്‌വരകള്‍. അവിടെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്ത്രി ശാക്തീകരണത്തിന്റെയും സന്ദേശം പകര്‍ന്ന ഫുട്‌ബോള്‍ മത്സരം അരങ്ങേറിയത്. കളിക്കളത്തില്‍ കാല്‍പ്പന്തുകൊണ്ടു വിസ്മയം തീര്‍ക്കുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വലിയ ജനസഞ്ചയം തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഹര്‍ത്താലും അക്രമ സംഭവങ്ങളും കാരണം ആരും പരിശീലനം നടത്തിയിരുന്നില്ല.

കശ്മീര്‍ സമാധാനത്തിന് യുവത്വത്തെ കൂടെക്കൂട്ടി സിആര്‍പിഎഫ്

ഇന്ത്യന്‍ സൈന്യവും കശ്മീരി ജനതയും തമ്മിലുള്ള ബന്ധം ജനകീയമാക്കുന്നതിനായി സിആര്‍പിഎഫ് നടത്തുന്ന സിവിക് ആക്ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ഫുട്‌ബോള്‍ മത്‌സരം സംഘടിപ്പിച്ചത്. നിലവിലെ സങ്കര്‍ഷ സാഹചര്യങ്ങള്‍ കാരണം കുറച്ചു കാലമായി നിര്‍ത്തു വച്ചിരുന്ന പ്രോഗ്രാമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വക്കുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും സിആര്‍പിഎഫ് ഡെപ്യൂട്ടി ജനറല്‍ കെക ശര്‍മ പറഞ്ഞു.

English summary
The Central Reserve Police Force (CRPF) organized a football tournament for women at the Bakshi Stadium. It was the part of their Civic Action Program. Nearly 40 teams including 10 women team participated in the tournament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X