കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ ഭരണം ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ഇനി പ്രിയങ്ക യുഗം; രാഹുലിന് മുകളിലുള്ള ബ്രാന്‍ഡ്!!

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസമായി വിജയം നേടാനായിരിക്കുകയാണ്. ഗുജറാത്തിലെ വന്‍ തോല്‍വി മറക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതും ഈ ജയമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ പുതിയൊരു യുഗമാണ് ഇതിലൂടെ ആരംഭിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയാണ് ഹിമാചല്‍ വിജയത്തിലൂടെ കോണ്‍ഗ്രസിലെ ബ്രാന്‍ഡായി മാറിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ച പ്രിയങ്കയ്ക്ക് ഈ വിജയം വന്‍ തിരിച്ചുവരവ് കൂടിയാണ്. നേതൃത്വം ആവശ്യപ്പെട്ടാണ് പ്രിയങ്കയെ സംസ്ഥാനത്തേക്ക് എത്തിച്ചത്. നേതാക്കളെ അണിനിരത്തി പടനയിച്ചത് പ്രിയങ്കയാണ്. ഇത് അവരുടെ കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

പ്രമുഖ മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ സ്വാതി ചതുര്‍വേദിയാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാണിച്ചത്. കോണ്‍ഗ്രസ് ഹിമാചലില്‍ വിജയിച്ചാല്‍, അത് പ്രിയങ്ക ഗാന്ധിയുടെ ആദ്യ രാഷ്ട്രീയ വിജയമായിരിക്കുമെന്ന് ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം വിശ്വസ്തരെ ഉപയോഗിച്ച് പ്രിയങ്ക അധികം പ്രമുഖരൊന്നുമില്ലാത്തൊരു പ്രചാരണാണ് ഹിമാചലില്‍ നടത്തിയതെന്ന് സ്വാതി ട്വീറ്റ് ചെയ്തു. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യം കൃത്യവുമാണ്.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ഹിമാചലില്‍ പ്രിയങ്ക പ്രചാരണത്തിനായി വരുമ്പോള്‍ പല തട്ടിലായി കിടക്കുകയായിരുന്നു കോണ്‍ഗ്രസ്. വിഭാഗീയതയാണെങ്കില്‍ അതിരൂക്ഷമായി നില്‍ക്കുന്ന സമയവും. എന്നാല്‍ വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗിനെ കൂട്ടുപിടിച്ചായിരുന്നു സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പ്രിയങ്ക തീര്‍ത്തത്. പല ഗ്രൂപ്പുകളായി നിന്ന കോണ്‍ഗ്രസിനെ ഒന്നിപ്പിച്ച് ഒരു ഗ്രൂപ്പായി മാറ്റി. ബിജെപിക്കെതിരെ കോണ്‍ഗ്രസിനുണ്ടായിരുന്ന ഏക ആയുധവും വിഭാഗീയത അവസാനിപ്പിച്ചുള്ള പോരാട്ടമായിരുന്നു.

3

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഹിമാചലില്‍ കോണ്‍ഗ്രസിന് സാധ്യതയുണ്ടെന്ന് ആദ്യമേ തിരിച്ചറിഞ്ഞത് പ്രിയങ്കയാണ്. ഗുജറാത്തില്‍ നിന്നുള്ള വ്യത്യാസം അതായിരുന്നു. ഇവിടെ പ്രിയങ്കയ്ക്ക് ഒരു വജ്രായുധമുണ്ടായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലായിരുന്നു ആ ആയുധം. ബൂത്ത് തല പ്രവര്‍ത്തനത്തെ നയിക്കുന്നതില്‍ പേരുകേട്ട ബാഗല്‍ വന്നതോടെ പ്രിയങ്കയ്ക്ക് ആ വിജയ ഫോര്‍മുല ലഭിക്കുകയായിരുന്നു. ബിജെപിയെ ബാധിക്കുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് പ്രിയങ്കയാണ്.

4

ആദ്യത്തെ പ്രഖ്യാപനവും അതോടെ വന്നു. പഴയ പെന്‍ഷന്‍ സ്‌കീം പുനസ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. തൊഴിലില്ലായ്മ, അഗ്നീപഥ് പദ്ധതിക്കെതിരായ വികാരം, വിലക്കയറ്റം എന്നിവ ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. പ്രിയങ്ക സംസ്ഥാനത്ത് തന്നെ കേന്ദ്രീകരിച്ച് നിരവധി റാലികളാണ് നടത്തിയത്. ബാഗലും സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഛത്തീസ്ഗഡില്‍ ബാഗലിന് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ്. ഗുജറാത്തിന്റെ ചുമതല ലഭിച്ച അശോക് ഗെലോട്ട് രാജസ്ഥാനിലെ പ്രശ്‌നങ്ങളുള്ളത് കൊണ്ട് ഫോക്കസ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

5

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

കോണ്‍ഗ്രസിന് തലവേദനയായി ടിക്കറ്റ് വിതരണത്തിലെ പ്രശ്‌നങ്ങളും വന്നിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ തന്നെ പ്രിയങ്കയും ടീമും കൈകാര്യം ചെയ്തു. ഒപ്പം കോണ്‍ഗ്രസിന് കൃത്യമായ ബദല്‍ കൊണ്ടുവരാനം സാധിച്ചു. ഒരു ലക്ഷം തൊഴിലവസരങ്ങള്‍, പഴയ പെന്‍ഷന്‍ സ്‌കീം തിരിച്ചുകൊണ്ടുവരിക, സ്ത്രീകള്‍ക്ക് 1500 രൂപ ധനസഹായം എന്നീ അജണ്ടകളില്‍ കൃത്യമായി ഫോക്കസ് ചെയ്തു. ഇത് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പറ്റുന്ന ഒരു നേതാവിനെ പ്രിയങ്കയിലൂടെ ലഭിക്കുകയും ചെയ്തു.

6

പ്രതിഭയെയും മകന്‍ വിക്രമാദിത്യയെയും നിയന്ത്രിച്ച് നിര്‍ത്തിയത് പ്രിയങ്കയാണ്. സുഖ്വീന്ദര്‍ സുക്കു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുമായുള്ള പ്രശ്‌നം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെട്ടതും പ്രിയങ്കയാണ്. ഇവര്‍ ഒറ്റക്കെട്ടായിട്ടാണ് പ്രചാരണം നടത്തിയത്. ജയിക്കുകയാണ് പ്രധാനമെന്നും, മുഖ്യമന്ത്രി സ്ഥാനമൊക്കെ അതിന് ശേഷമാണെന്നും ഇവരെ ബോധ്യപ്പെടുത്തി. ഇതെല്ലാം പ്രിയങ്കയുട മിടുക്കായിരുന്നു. മെച്ചപ്പെട്ട പ്രചാരണവും പ്രിയങ്കയും ഹിമാചലില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കുകയും ചെയ്തു.

English summary
himachal Pradesh Elections Result 2022: priyanka gandhi shows calibre, she won himachal single handed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X