കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍പ്രദേശ് ഫലം: ജയിച്ചാലും കോണ്‍ഗ്രസ് ഭരിക്കില്ല? ആര് വേണമെന്ന് വിമതര്‍ തീരുമാനിക്കും, ബിജെപിക്ക് ആശ്വാസം

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കി വിമതര്‍. സംസ്ഥാനത്ത് നിലവില്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നത് വിമതരാണ്. കോണ്‍ഗ്രസിന് 33 സീറ്റുകളിലും ബി ജെ പിക്ക് 31 സീറ്റിലും ആണ് ലീഡ് ഉള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ആര് ഭരിക്കണം എന്ന കാര്യത്തില്‍ വിമതര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

നിലവില്‍ സംസ്ഥാനത്ത് ലീഡ് ചെയ്യുന്ന നാല് വിമതരില്‍ മൂന്ന് പേരും ബി ജെ പിയില്‍ നിന്നുള്ളവരാണ്. ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നുള്ളയാളാണ്. കേവല ഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടത് എന്നിരിക്കെ വിമതരുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും എന്നുറപ്പാണ്.

1

നളഗഡില്‍ നിന്നുള്ള കെ എല്‍ താക്കൂര്‍, ഡെഹ്റയില്‍ നിന്നുള്ള ഹോഷ്യാര്‍ സിംഗ്, ബഞ്ചറില്‍ നിന്നുള്ള ഹിതേശ്വര്‍ സിംഗ് എന്നിവരാണ് ലീഡ് ചെയ്യുന്ന ബി ജെ പി വിമതര്‍. ഹമീര്‍പൂരില്‍ നിന്നുള്ള ആശിഷ് കുമാറാണ് ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് വിമതന്‍.

ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്ഹിമാചല്‍ പ്രദേശ് ഫലം: പ്രിയങ്ക ഹിമാചലിലേക്ക്? ഓപ്പറേഷന്‍ ലോട്ടസ് മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

2

വിമതര്‍ ഗതി നിര്‍ണയിക്കുന്ന സാഹചര്യം വന്നാല്‍ മുന്‍കാല അനുഭവത്തിന്റെ കരുത്തില്‍ ബി ജെ പി ഓപ്പറേഷന്‍ ലോട്ടസ് തന്ത്രം പയറ്റും എന്ന് ഉറപ്പാണ്. വിമതരില്‍ മൂന്ന് പേരും ബി ജെ പിയില്‍ നിന്നുള്ളവരാണ് എന്നതും പാര്‍ട്ടിക്ക് നേട്ടമാണ്. അവരെ അനുനയിപ്പിക്കാനും സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യാനും ബി ജെ പിക്ക് എളുപ്പത്തില്‍ സാധിക്കും.

പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപിപ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

3

മറുവശത്ത് കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. സ്വന്തം എം എല്‍ എമാരെ വരെ റിസോര്‍ട്ടിലേക്ക് മാറ്റി കുതിരക്കച്ചവടം തടയാനാണ് കോണ്‍ഗ്രസ് ഇവിടെ ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധിയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ചത്. അതേസമയം സര്‍ക്കാരുണ്ടാക്കുന്നതിനുള്ള ശ്രനം ബി ജെ പിയും കോണ്‍ഗ്രസും സംസ്ഥാനത്ത് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്'നോട്ടുനിരോധനം കൊണ്ടുണ്ടായ നഷ്ടമെത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.. എന്തിനായിരുന്നു ഈ പാതകം?' മോദിയോട് ഐസക്

4

കോണ്‍ഗ്രസ് നിയുക്ത എം എല്‍ എമാരെ ഛത്തീസ്ഗഢിലേക്കും മാറ്റും എന്നാണ് അറിയുന്നത്. വിമതരുമായുള്ള ചര്‍ച്ചക്കും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. അതേസമയം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഹിമാചലിലെ മൂന്ന് ബി ജെ പി വിമതരുമായി കൂടിക്കാഴ്ച നടത്തും എന്ന് ഉറപ്പായിട്ടുണ്ട്.

English summary
Himachal Pradesh Elections Result 2022: rebels will be decisive on who should rule the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X