കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിനും സ്വന്തമായി എയിംസായി: ഉദ്ഘാടനം ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകേ്ടാബര്‍ 5 ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ബിലാസ്പൂര്‍ എയിംസ് ഉള്‍പ്പടേയുള്ള 3650 കോടിയിലധികം വരുന്ന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. രാവിലെയാണ് എംയിംസ് ഉദ്ഘാടനം. വൈകീട്ടോട്ടെ കുളുവിലെ ധല്‍പൂര്‍ മൈതാനത്ത് എത്തുന്ന മോദി അദ്ദേഹം കുളു ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. 2017 ഒകേ്ടാബറില്‍ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട എയിംസ് ആശുപത്രി, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്.

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

18 സ്‌പെഷ്യാലിറ്റി 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 18 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, 750 കിടക്കകള്‍, 64 ഐ.സിയു കിടക്കകള്‍ എന്നിവയുള്ള അത്യാധുനിക ആശുപത്രിയാണ് 1470 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 247 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി, ഡയാലിസിസ് സൗകര്യങ്ങളും അള്‍ട്രാസോണോഗ്രഫി, സി.ടി സ്‌കാന്‍, എം.ആര്‍.ഐ തുടങ്ങിയ ആധുനിക രോഗനിര്‍ണ്ണയ യന്ത്രങ്ങളും അമൃത് ഫാര്‍മസിയും, ജന്‍ ഔഷധി കേന്ദ്രവും, കൂടാതെ 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

modi-

ഹിമാചല്‍ പ്രദേശിലെ ഗോത്ര മേഖലകളിലും എത്തിച്ചേരാണ്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗ മേഖലകളിലും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ ഹെല്‍ത്ത് കേന്ദ്രവും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, കാസ, സലൂനി, കീലോങ് തുടങ്ങിയ ഉയര്‍ന്ന ഹിമാലയന്‍ പ്രദേശങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത ഗോത്രവര്‍ഗ്ഗമേഖലകളിലും ആരോഗ്യ ക്യാമ്പുകള്‍ വഴി സ്‌പെഷ്യലിസ്റ്റ് ആരോഗ്യ സേവനങ്ങള്‍ ആശുപത്രി നല്‍കും. എം.ബി.ബി.എസ് കോഴ്‌സിന് 100 വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സിംഗ് കോഴ്‌സിന് 60 വിദ്യാര്‍ത്ഥികള്‍ക്കും പ്രതിവര്‍ഷം ആശുപത്രിയില്‍ പ്രവേശനം നല്‍കും.

എന്‍.എച്ച്-105ല്‍ പിഞ്ചോര്‍ മുതല്‍ നളഗഡ് വരെയുള്ള ദേശീയ പാത നാലുവരിയാക്കുന്നതിനുള്ള 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1690 കോടി രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. അംബാല, ചണ്ഡീഗഡ്, പഞ്ച്കുല, സോളന്‍ / ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബിലാസ്പൂര്‍, മാണ്ഡി, മണാലി എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രയെ ബന്ധിപ്പിക്കുന്ന പ്രധാന ലിങ്കാണ് ഈ പദ്ധതിറോഡ്. ഈ നാലുവരി ദേശീയ പാതയുടെ ഏകദേശം 18 കിലോമീറ്റര്‍ ദൂരം ഹിമാചല്‍ പ്രദേശിന് കീഴിലും ബാക്കി ഭാഗം ഹരിയാനയിലുമായിട്ടാണ് വരിക.

ഈ ഹൈവേ ഹിമാചല്‍ പ്രദേശിലെ വ്യാവസായിക കേന്ദ്രമായ നലഗഡ്-ബഡ്ഡിക്ക് മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുകയും, കൂടാതെ ഈ മേഖലയില്‍ കൂടുതല്‍ വ്യാവസായിക വികസനത്തിന് പ്രോത്സാഹനവും നല്‍കും. ഇത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഏറെ സഹായകരമായി മാറും. ഏകദേശം 350 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കിന് പ്രധാനമന്ത്രി നാലഗഢില്‍ തറക്കല്ലിടും. ഈ മെഡിക്കല്‍ ഉപകരണ പാര്‍ക്കില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇതിനകം തന്നെ 800 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങള്‍ ഒപ്പിട്ടുകഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

English summary
Himachal too has its own AIIMS: Prime Minister Narendra Modi will inaugurate it on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X