അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട്: അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ച് സുപ്രീം കോടതി
2 മാസത്തിനകം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.

ദില്ലി: അദാനി ഗ്രൂപ്പിനെതിരായ ഹിന്റൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിച്ച് സുപ്രീം കോടതി. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയുടെ നേതൃത്വത്തിലാണ് സമിതി. ഒ പി ഭട്ട്, ജെ പി ദേവധർ, കെ വി കാമത്ത്, നന്ദൻ നിലകേനി, അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 2 മാസത്തിനകം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ സെബിക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.
അദാനി ഗ്രൂപ്പ് ഓഹരിവിലയിൽ കൃത്രിമം കാണിച്ചോ എന്നതാണ് സെബി പരിശോധിക്കുന്നത്. അതേസമയം പുതിയ സമിതി നിക്ഷേപകർക്ക് പരിരക്ഷ നൽകുന്നതടക്കമുള്ള ചട്ടകൂടുകൾ ഒരുക്കുന്നത് സംബന്ധിച്ചാണ് പഠനം നടത്തുക. നേരത്തേ സമിതി അംഗങ്ങളെ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ മുദ്രവെച്ച കവറിൽ കേന്ദ്രം നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവില്‍ നേരത്തേ സുപ്രീം കോടതി കടുത്ത ആശങ്ക അറിയിച്ചിരുന്നു. ചെറുകിട ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പത്ത് ലക്ഷം കോടിയോളമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ ഇടിവ് തടയാന്‍ സെബി പരാജയപ്പെട്ടന്ന ഹര്‍ജികളിലായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.
യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട്‌സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനിഗ്രൂപ്പിനെതിരെ ഓഹരി വിപണിയിലെ കൃത്രിമത്വവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ തിരിച്ചടി നേരിട്ടിരുന്നു.വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം.












Click it and Unblock the Notifications