• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഡിഎന്‍എ വ്യത്യസ്തമാണെന്നാണ് ഹിന്ദുവിന്റെ വിശ്വാസം, ഹിന്ദുത്വവാദിയുടെ വിശ്വാസം തിരിച്ചും': രാഹുല്‍

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ഹിന്ദു ഹിന്ദുത്വവാദി ചര്‍ച്ചകള്‍ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. എല്ലാവരുടെയും ഡിഎന്‍എ വ്യത്യസ്മാണെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്.

സര്‍ക്കാരിന്റെ അനുനയ നീക്കം പാളി; ക്ഷണം തള്ളി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടിസര്‍ക്കാരിന്റെ അനുനയ നീക്കം പാളി; ക്ഷണം തള്ളി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി

എന്നാല്‍ ഹിന്ദുത്വവാധികള്‍ വിശ്വസിക്കുന്നത് നേരെ തിരിച്ചാണ് എല്ലാവരിലും ഒരേ ഡിഎന്‍എ ആണെന്നാണ് അവരുടെ വിശ്വാസം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹം ട്വിറ്ററിലാണ് തന്റെ അഭിപ്രായം കുറിച്ചത്. ഗംഗയില്‍ ഒറ്റക്ക് കുളിക്കുന്നയാളെ ഹിന്ദുത്വവാദി എന്ന് വിശേഷിപ്പിക്കാമെന്നും, എന്നാല്‍ ഹിന്ദുവെന്നത് കോടികള്‍ കൊണ്ടിപോകുന്നയാളാണെന്നും അദ്ദേഹം കഴിഞ്ഞ ശനിയാഴ്ച പറഞ്ഞിരുന്നു.

1

ഒരു ഹിന്ദുവിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഒരാള്‍ സത്യത്തിന്റെ പാത പിന്തുടരുന്നുവെന്നും അവന്റെ ഭയത്തെ ഒരിക്കലും അക്രമമായും വിദ്വേഷമായും കോപമായും മാറുന്നില്ലയെന്നാണെന്നും കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ രാഹുല്‍ ഗാന്ധിയുടെ പഴയ ലോക്‌സഭ മണ്ഡലമായ അമേത്തിയിലെ ജഗദീഷ് പൂരില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഹിന്ദുവിനെയും ഹിന്ദുത്തവാദികളേയും കുറിച്ച് അഭിപ്രായപ്പെട്ട രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി വിശ്വ ഹിന്ദു പരിഷത്ത് സെന്‍ട്രല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ഹിന്ദുവാണെന്ന് പറയുന്നുവെന്നും, എന്നാല്‍ ഓരോ തവണയും അദ്ദേഹം തെറ്റുകള്‍ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ ഇന്ന് സമവായ നീക്കങ്ങള്‍, സസ്‌പെന്‍ഷനില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കംപാര്‍ലമെന്റില്‍ ഇന്ന് സമവായ നീക്കങ്ങള്‍, സസ്‌പെന്‍ഷനില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ നീക്കം

2

കോണ്‍ഗ്രസിന് വഴി നഷ്ടപ്പെട്ടു, രാഹുല്‍ ഗാന്ധി ഹിന്ദുവായി നടിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, പക്ഷേ ഓരോ തവണയും തെറ്റ് ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ ഗാന്ധിക്ക് ഒരു പുതിയ എഴുത്തുകാരനെ ആവശ്യമുണ്ടെന്നും താന്‍ ഹിന്ദുവാണെന്നും എന്നാല്‍ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നതെന്നും അലോക് കുമാര്‍ പറഞ്ഞു.

3

ഇത് നിങ്ങള്‍ മനുഷ്യനാണെങ്കിലും മനുഷ്യത്വത്തില്‍ വിശ്വസിക്കരുത് എന്ന് പറയുന്നത് പോലെയാണ്. 1984 ലെ കലാപത്തിലെ മൃതദേഹങ്ങളുടെ എണ്ണം അദ്ദേഹം മറന്നോയെന്നും 1947-ലെ വിഭജനത്തെയും പിന്നീട് നടന്ന കൊലപാതകങ്ങളെയും മറ്റും എഐസിസിയെ ജനങ്ങള്‍ എങ്ങനെ പിന്തുണച്ചുവെന്നും മനസ്സിലാക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് സെന്‍ട്രല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

cmsvideo
  മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
  4

  ഇതിന് മുമ്പും അദ്ദേഹം ഹിന്ദു ഹിന്ദുത്വവാദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജയ്പൂരിലെ മെഗാ റിലിയില്‍ നടത്തിയ പരമാര്‍ശമാണ് അന്ന് വലിയ രീതിയില്‍ ചര്‍ച്ചയായത്. താന്‍ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നുമാണ് അന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജയ്പൂരില്‍ നടന്ന റാലിയില്‍ പറഞ്ഞത്. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നുവെന്നും ഗോഡ്സെ ഹിന്ദുത്വവാദിയുമായിരുന്നുവെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.മഹാത്മാ ഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്സെ മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുക്കുകയായിരുന്നു.

  5

  മഹാത്മജി സത്യഗ്രഹം അനുഷ്ഠിച്ചപ്പോള്‍ ഹിന്ദുത്വവാദികള്‍ സത്താഗ്രഹവുമാണ് നേടിയത്. സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെയാണ് രാഹുല്‍ പ്രസ്താവന നടത്തിയത്. ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചെലവഴിക്കുന്നതെന്നും അധികാരമല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ലെന്നും അതിനായി അവര്‍ എന്തും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

  ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

  6

  ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഹിന്ദുക്കളെന്നും ആരെയും ഭയക്കാത്തവനുമാണ് ഹിന്ദുവെന്നും ഇപ്പോള്‍ ഭരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധ കോണുകലില്‍ നിന്ന് രാഹുല്‍ ഗാന്ധിച്ച് നേരെ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഹാന്ദുക്കളെ മുഴുവന്‍ അപമാനിച്ചുവെന്നാണ് സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞത്.

  English summary
  hindu believe all dna as different, but the the hindutvavadi believes all dna as same says rahul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion