Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ കൊന്ന ഗോഡ്‌സേക്ക് അമ്പലമൊരുക്കാന്‍ ഹിന്ദു മഹാസഭ

ലഖ്‌നൗ: സംഘപരിവാര്‍ സംഘടനകള്‍ക്ക് പ്രിയം രാഷ്ട്ര പിതാവായ മഹാത് ഗാന്ധിയോടോ, അതോ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയോടോ... ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

ഗാന്ധി ഘാതകനായ ഗോഡ്‌സേക്ക് വേണ്ടി ക്ഷേത്രം പണിയാനൊരുങ്ങുകയാണ് ഒരു കൂട്ടര്‍. അതും ഗാന്ധിജിയെ വധിച്ച ദിവസം തന്നെ.

Nathram Godse

അഖില ഭാരത ഹിന്ദു മഹാസഭയാണ് ഗോഡ്‌സേക്കായി അമ്പലം പണിയുന്നത്. ജനുവരി 30 ന് ഗാന്ധി രക്തസാക്ഷിദിനത്തില്‍ ക്ഷേത്ര നിര്‍മാണം തുടങ്ങും.

വിവാദമുണ്ടാക്കാനായി ഒരു പ്രസ്താവന നടത്തിയതല്ല ഇത്. കാര്യങ്ങള്‍ അതിനും ഏറെ അപ്പുറത്തേക്ക് പോയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ സിതാപുര്‍ ജില്ലയിലെ സിദ്ധൗലിയില്‍ ഇതിനായി ഭൂമിപോലും വാങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഗോഡ്‌സെയുടെ ചിതാഭസ്മം പൂനെയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീതാപൂരിലേക്ക് ഒരു കലശ യാത്രായി എത്തിക്കുമെന്നാണ് ഹിന്ദുമഹാസഭ വക്താവ് ശരദ് ഗുപ്ത വ്യക്തമാക്കിയിരിക്കുന്നത്. ഗോഡ്‌സെയുടെ അനന്തരവളായ ഹിമാനി സവര്‍ക്കറുടെ പക്കലാണ് ചിതാഭസ്മം ഇപ്പോഴുള്ളത്.

ഗോഡ്‌സേക്ക് അമ്പലം പണിയുന്ന സ്ഥലത്ത് തന്നെയാണ് ഹിന്ദു മഹാസഭയുടെ ഭാരത മഹാ ക്ഷേത്രവും നിര്‍മിക്കുന്നതത്രെ. ഇതിന്റെ ശിലാ സ്ഥാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ കൊണ്ടുവരാനാണ് ഹിന്ദു മഹാസഭ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഗോഡ്‌സെയെ കൂടാതെ വിഡി സവര്‍ക്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെ കുറിച്ചും ഹിന്ദു മഹാസഭ ആലോചിക്കുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+