കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കേരള ഹൗസിലും 'ദാദ്രി'? പശുവിറച്ചിയുടെ പേരില്‍ സംഘര്‍ഷം, പോലീസ് റെയ്ഡ്... ഇനി ബീഫ് ഇല്ല

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ കേരള ഹൗസില്‍ പശുവിറച്ചിയുടെ പേരില്ഡ സംഘര്‍ഷവും പോലീസ് റെയ്ഡും. ഇതേ തുടര്‍ന്ന് കേരള ഹൗസ് കാന്റീനില്‍ പോത്തിറച്ചി വില്‍പന തന്നെ നിര്‍ത്തിവച്ചു.

ഹിന്ദു സേനയാണ് പരാതിക്കാര്‍ എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അനുമതി പോലും ചോദിയ്ക്കാതെയാണ് പോലീസ് കാന്റീനിലേയ്ക്ക് ഇരച്ചുകയറിയത്. ഇത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിയ്ക്കുകയാണ്.

സത്യത്തില്‍ കേരള ഹൗസില്‍ വിളമ്പിയിരുന്നത് പശുവിറച്ചി ആയിരുന്നില്ല. പോത്തിറച്ചിയായിരുന്നു. ഇക്കാര്യം അറിയച്ചതോടെ പോലീസ് പിന്‍മാറി. പക്ഷേ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല.

 കേരള ഹൗസ്

കേരള ഹൗസ്

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരമാണ് കേരള ഹൗസ്. ഇവിടെ റസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെ ദില്ലി പോലീസിന് കയറാനാവില്ലെന്നതാണ് ചട്ടം.

പശുവിറച്ചി

പശുവിറച്ചി

കേരള ഹൗസ് കാന്റീനില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ ആളാണ് പശുവിറച്ചി വിളമ്പുന്നു എന്ന പേരില്‍ പ്രശ്‌നമുണ്ടാക്കിയത്. ഇത് പിന്നീടെ ചെറിയ തോതിലുള്ള സംഘര്‍ഷത്തിലേയ്ക്ക നയിച്ചു.

 പോലീസ് എത്തി

പോലീസ് എത്തി

ഫോണില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് സംഘം കേരള ഹൗസിലേയ്ക്ക് ഇരച്ചുകയറിയത്.

കാന്റീന്‍ അടച്ച് പരിശോധന

കാന്റീന്‍ അടച്ച് പരിശോധന

കാന്റീന്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചതിന് ശേഷമാണ് പോലീസ് പരിശോധന നടത്തിയതെന്നാണ് ആരോപണം. റസിഡന്റ് കമ്മീഷണറുടെ ്‌നുമതി പോലും തേടാതെ ആയിരുന്നു ഇത്.

അത് പശുവിറച്ചിയല്ല

അത് പശുവിറച്ചിയല്ല

കേരള ഹൗസ് കാന്റീനില്‍ വില്‍ക്കുന്നത് പശുവിറച്ചിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പോത്തിറച്ചിയാണ്, ബീഫ് എന്ന പേരിലാണ് വില്‍ക്കുന്നതെന്നും വ്യക്തമാക്കി.

ഉടനെത്തി ചിലര്‍

ഉടനെത്തി ചിലര്‍

കേരള ഹൗസില്‍ റെയ്ഡ് നടന്ന് അല്‍പ സമത്തിനകം തന്നെ ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ക്യാന്റീനിലെ മെനുവുമായി ഫേസ്ബുക്കില്‍ എത്തി. പരസ്യമായി പശുവിറച്ചി വില്‍ക്കുന്നു എന്നായിരുന്നു ആരോപണം.

ഗോവധ നിരോധനം

ഗോവധ നിരോധനം

ഗോവധ നിരോധനം നിലവിലുളള സംസ്ഥാനമാണ് ദില്ലി. ഇവി ഗോമാംസ വില്‍പനയ്ക്കും നിരോധനമുണ്ട്. എന്നാല്‍ പോത്തിറച്ചി വില്‍ക്കാം.

ഇനി ബീഫ് ബാന്‍

ഇനി ബീഫ് ബാന്‍

എന്തായാലും കേരള ഹൗസിന്റെ ക്യാന്റീനില്‍ തത്കാലത്തേയ്ക്ക് പോത്തിറച്ചിയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.

English summary
Nearly 20 police officials went to Kerala House Monday evening after Vishnu Gupta, a Hindu Sena leader, called and complained the canteen at the state guest house was serving beef, said police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X