ട്രംപിന്റെ പിറന്നാള്‍ ഇവിടെയും, കേക്ക് മുറിച്ച് ആഘോഷിച്ചു, ഹിന്ദുസേന പ്രവര്‍ത്തകരുടെ ആഘോഷം!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ 71ാം പിറന്നാള്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ അതിഗംഭീരമായി ആഘോഷിച്ചു. ദില്ലിയിലെ ജനന്ദര്‍ മന്ദറില്‍ ബുധനാഴ്ചയാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്.

പ്രദേശത്ത് കാവിയും നീലയും നിറങ്ങളുള്ള ബലൂണുകള്‍ കെട്ടിയായിരുന്നു ആഘോഷം. ഹിന്ദുസേനയുടെ നേതാവ് വിഷ്ണു ഗുപ്തയാണ് കേക്ക് മുറിച്ചത്. ട്രംപിന്റെ 71ാംമത്തെ പിറന്നാള്‍ ആഘോഷത്തില്‍ 7.1 കിലോയുള്ള കേക്കാണ് മുറിച്ചത്.

trump

എന്നാല്‍ ട്രംപിന്റെ പിറന്നാളിന് കേക്ക് മുറിക്കുന്നത് ഇത് ആദ്യമായിട്ടല്ലെന്ന് ഹിന്ദുസേന പ്രവര്‍ത്തകര്‍ പറഞ്ഞു. ട്രംപിനോടുള്ള ആരാധനയാണ് പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിക്കാനും ആഘോഷിക്കാനും കാരണമെന്നും ഹിന്ദുസേനക്കാര്‍ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദത്തിന് വേണ്ടി അവര്‍ പോരാടുമെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുെമന്നും ഹിന്ദുസേന പ്രവര്‍ത്തകര്‍ പറഞ്ഞു.

English summary
Hindu Sena Throws a Party to Celebrate Donald Trump’s 71st Birthday.
Please Wait while comments are loading...