കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസനെതിരെ 76 പരാതികള്‍; അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, പറഞ്ഞത് വസ്തുത എന്ന് നടന്‍

Google Oneindia Malayalam News

ചെന്നൈ: ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരനാണെന്ന കമല്‍ഹാസന്റെ പ്രസ്താവനക്കെതിരെ 76 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കമല്‍ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

Kamal

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പക വളര്‍ത്തിയെന്നാണ് കമല്‍ഹാസനെതിരായ ആരോപണം. ഇദ്ദേഹത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്ന സുലൂരിലെ പ്രചാരണത്തിന് കമല്‍ഹാസന് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് ഉപയോഗിച്ചതാണ് വിവാദമായതെന്ന കമല്‍ഹാസന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. പറഞ്ഞത് ചരിത്ര വസ്തുതയാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ ഗോഡ്‌സെക്കെതിരെ പ്രസംഗിച്ചത്. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ആദ്യമായി തിരഞ്ഞെടുപ്പ് നേരിടുകയാണ്.

ജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗിജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പരാമര്‍ശിച്ചാണ് കമല്‍ഹാസന്‍ ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ ആയിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് അരവാകുറിച്ചി. മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ടല്ല താനിത് പറയുന്നതെന്നും ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും കമല്‍ഹാസന്‍ വിശദീകരിച്ചു.

English summary
Hindu Terror comment; Madras HC Grants Anticipatory Bail to Kamal Haasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X