ഹിന്ദു യുവവാഹിനിയില്‍ കൂട്ടത്തല്ല്; 2500 പേര്‍ രാജിവച്ചു, നേതാക്കള്‍ക്ക് കോടികള്‍!! ബിജെപി കുടുങ്ങി
മഹാനഗറിലെ പ്രവര്‍ത്തകരെ കുറിച്ച് പിന്നെയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാം പുറത്തുപറയാന്‍ സാധിക്കില്ല. ഒരു മന്ത്രി പോലും ഇവരുടെ അച്ചടക്കമില്ലായ്മ സംബന്ധിച്ച് പരാതിപ്പെട്ടു.
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ഏറെ സഹായിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘം. ഇവരുടെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗിക്ക് മുഖ്യമന്ത്രിയാകാന്‍ നറുക്ക് വീണതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഹിന്ദു യുവവാഹിനിയില്‍ കൂട്ടത്തല്ല് നടക്കുന്നുവെന്നാണ് വാര്‍ത്ത. നേതാക്കള്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച് ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നു. അത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി. സംഘടയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരേയാണ് അഴിമതി ആരോപണം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേതാക്കള്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ...

2500 പേര്‍ രാജിവച്ചു
ആഭ്യന്തരകലഹം രൂക്ഷമായതിനെ തുടര്‍ന്ന് ഹിന്ദു യുവ വാഹിനിയുടെ ലഖ്‌നൗ മഹാനഗര്‍ യൂണിറ്റ് പിരിച്ചുവിട്ടു. ഇപ്പോള്‍ സംഘടനയില്‍ നിന്ന് 2500 പേര്‍ രാജിവച്ചിരിക്കുകയാണ്. ലഖ്‌നൗവിലെ വിവിധ ഭാഗങ്ങളിലുള്ളവരാണ് രാജിവച്ചത്.

നേതാക്കളുടെ അഴിമതി
മുതിര്‍ന്ന നേതാക്കള്‍ സംഘടനാ കാര്യങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നും ചില നേതാക്കള്‍ വന്‍തോതില്‍ അഴിമതി നടത്തുന്നുണ്ടെന്നുമാണ് ആരോപണം. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ് സിങിനെതിരേയാണ് രാജിവച്ചവര്‍ പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്.

പണമുണ്ടാക്കാനുള്ള മാര്‍ഗം
ഹിന്ദു യുവവാഹിനി ബന്ധം പണമുണ്ടാക്കാനുള്ള മാര്‍ഗമായി ചില പ്രവര്‍ത്തകള്‍ കാണുന്നുവെന്ന് വിവാദവുമായി ബന്ധപ്പെട്ട് സംഘടന നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സ്‌റ്റേറ്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പികെ മാള്‍ മഹാനഗര്‍ യൂണിറ്റ് പിരിച്ചുവിട്ടത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രവര്‍ത്തകര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

നേതാക്കള്‍ക്കെതിരേ സംഘടിച്ചു
യൂണിറ്റ് പിരിച്ചുവിട്ടതിന് പിന്നാലെ നേതാക്കളുടെ നടപടി ചോദ്യം ചെയ്ത് പ്രവര്‍ത്തകര്‍ രംഗത്തെത്തി. മഹാനഗര്‍ സെക്രട്ടറി ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി, മറ്റു ചില പ്രാദേശിക നേതാക്കള്‍ എന്നിവരാണ് നേതാക്കളുടെ നടപടികള്‍ ചോദ്യം ചെയ്തു രംഗത്തെത്തിയത്. ഇവര്‍ നേതാക്കളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വാര്‍ത്താ സമ്മേളനം നടത്തി.

യോഗി മൗനം വെടിയണം
സംഘടനയുടെ സ്ഥാപകനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൗനം വെടിയണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും വാര്‍ത്താസമ്മേളനം നടത്തിയവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പങ്കജ് സിങ് കോടികളാണ് സമ്പാദിച്ചത്. സര്‍ക്കാര്‍ കരാറുകള്‍ നേടുക വഴിയായിരുന്നു ഈ അഴിമതി.

ആസ്തി വര്‍ധിച്ചു
തങ്ങളുന്നയിച്ച ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. പങ്കജ് സിങിന്റെ ആസ്തി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. നേതാക്കളുടെ ധിക്കാരപരമായ നിലപാടില്‍ പ്രതിഷേധിച്ച് 2500 പ്രവര്‍ത്തകര്‍ രാജിവയ്ക്കുകയാണെന്നു മഹാനഗര്‍ യൂണിറ്റ് ഇന്‍ചാര്‍ജ് അനുഭവ് ശുക്ല പറഞ്ഞു.

ഇ-ടെന്‍ഡര്‍ ഇല്ലാതെ കരാര്‍
ഹിന്ദു യുവവാഹിനിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പേര് ദുരുപയോഗം ചെയ്താണ് പങ്കജ് സിങ് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി കൈവശപ്പെടുത്തുന്നത്. ഇ-ടെന്‍ഡര്‍ ഇല്ലാതെയാണ് മിക്ക കരാറുകളും ഇദ്ദേഹം സ്വന്തമാക്കിയത്. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

അടുത്താഴ്ച 10000 പേര്‍
പ്രത്യക്ഷമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പേര്‍ സംഘടനയില്‍ നിന്ന് രാജിവയ്ക്കും. അടുത്താഴ്ച 10000 പേര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഹിന്ദു യുവ വാഹിനിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍.

പ്രവര്‍ത്തകര്‍ ശല്യക്കാര്‍
അതേസമയം, പങ്കജ് സിങ് പറയുന്നത് മറ്റൊന്നാണ്. പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് ഇഷ്ടമുള്ളവരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്നും പങ്കജ് സിങ് അറിയിച്ചു.

എല്ലാം പുറത്തുപറയാനാകില്ല
മഹാനഗറിലെ പ്രവര്‍ത്തകരെ കുറിച്ച് പിന്നെയും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാം പുറത്തുപറയാന്‍ സാധിക്കില്ല. ഒരു മന്ത്രി പോലും ഇവരുടെ അച്ചടക്കമില്ലായ്മ സംബന്ധിച്ച് പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് പങ്കജ് സിങ് വിശദീകരിച്ചു. നടപടി എടുത്തതിനെ തുടര്‍ന്നാണ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി നേതാക്കളും ഇടപെട്ടിട്ടുണ്ട്.












Click it and Unblock the Notifications