Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കള്‍ രണ്ടോ മൂന്നോ കുട്ടികള്‍ക്ക് ജന്മം നല്‍കണം, അല്ലെങ്കില്‍ അപകടമാണ്: വിശ്വ ഹിന്ദു പരിഷത്ത്

ഭോപ്പാല്‍: വിവാഹശേഷം ഹിന്ദു ദമ്പതികള്‍ ഏറ്റവും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെ ജനിപ്പിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് മിലിന്ദ് പരാന്തെ. മധ്യപ്രദേശിലെ ഖാണ്ഡവയില്‍ വി എച്ച് പിയും ബജ്റംഗ്ദളും സംയുക്തമായ സംഘടിപ്പിച്ച ഹിന്ദു യുവജന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെ എണ്ണം കുറയുന്നത് അസ്തിത്വ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ഓരോ ഹിന്ദു കുടുംബത്തിലും കുറഞ്ഞത് രണ്ടോ മൂന്നോ കുട്ടികളെങ്കിലും ഉണ്ടായിരിക്കണം എന്നത് ഓരോ യുവാവും ചിന്തിക്കണമെന്നും ജനസംഖ്യ കുറഞ്ഞാല്‍ ഹിന്ദുക്കള്‍ പ്രതിസന്ധിയില്‍ അകപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vhp

ഒരു വ്യക്തി എന്നതിലുപരി ഒരു സമൂഹത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ പ്രാപ്തമാകുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിന്ദു സമൂഹം അവരുടെ ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും മിലിന്ദ് പറഞ്ഞു. അതുകൊണ്ടാണ് ബ്രിട്ടീഷ് കൊളോണിയല്‍ മുതലാളിമാര്‍ അവരെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോള്‍ രാജ്യത്ത് ജനാധിപത്യമുണ്ട്. പക്ഷേ, അക്കങ്ങള്‍ പ്രധാനമാണ്. ഓരോ ഹിന്ദു ദമ്പതികള്‍ക്കും 2-3 കുട്ടികള്‍ ഉണ്ടായാല്‍ ആരും ഹിന്ദു മതത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടില്ല. കഴിഞ്ഞ 2000 വര്‍ഷങ്ങളില്‍ നമ്മുടെ മതം പലരാലും ആക്രമിക്കപ്പെട്ടു. നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മതത്തെയും നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു, പക്ഷേ അവര്‍ വിജയിച്ചില്ല. ഇതാണ് ഹിന്ദുമതത്തിന്റെ ശക്തി, '' അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ സമ്പ്രദായം ഹിന്ദുക്കള്‍ക്ക് അവരുടെ പൂര്‍വ്വികരെയും ചരിത്രത്തെയും കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നാന്‍ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ബ്രിട്ടീഷുകാര്‍ തകര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂര്‍വ്വികരെ ഓര്‍ത്ത് ലജ്ജിക്കുന്ന സമൂഹത്തിന് അധികനാള്‍ നിലനില്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും മതപരിവര്‍ത്തനം അപകടകരമാം വിധം വര്‍ധിച്ചുവെന്നും മിലിന്ദ് പറഞ്ഞു. മുസ്‌ലിങ്ങളുടെ ജനസംഖ്യയും വര്‍ധിക്കുന്നു. ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞാല്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയുണ്ടാകും എന്നത് ചരിത്രത്തിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യം വീണ്ടും വിഭജിക്കപ്പെടാതിരിക്കാന്‍ ഹിന്ദുക്കളുടെ എണ്ണം വര്‍ധിക്കേണ്ടത് അത്യാവശ്യമാണെന്നും മിലിന്ദ് പറഞ്ഞു.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലെ കാശി, മഥുര, അയോധ്യ എന്നിവിടങ്ങളിലെ ക്ഷേത്ര-പള്ളി തര്‍ക്ക വിഷയങ്ങളും അദ്ദേഹം ഉന്നയിച്ചു. 'കാശി, മഥുര, അയോധ്യ എന്നിവ ഹിന്ദു സമൂഹത്തിന്റെ ദൃഢനിശ്ചയങ്ങളാണ്. ഹിന്ദു സമൂഹം അതിന്റെ ദൃഢനിശ്ചയം നിറവേറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയെന്നും അത് പൂര്‍ത്തകരിക്കപ്പെട്ടുവെന്നും സമാനമായി ഈ മുന്നേറ്റവും പൂര്‍ത്തീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+