മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് യോഗം ചേരാന്‍ പോലും പറ്റില്ലെന്ന്... അപവാദ പ്രചാരണവുമായി വീണ്ടും സ്വാമി
വിജയവാഡ: കേരളത്തെ കുറിച്ചും മലപ്പുറത്തെ കുറിച്ചും തെറ്റിദ്ധാരണാജനകങ്ങളായ പരാമര്‍ശങ്ങള്‍ ഏറെ നടത്തിയിട്ടുള്ള ആള് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. പലപ്പോഴും ദേശീയ തലത്തില്‍ തന്നെ അത്തരം പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്.
ഇപ്പോഴിതാ സ്വാമി വീണ്ടും ഇറങ്ങിയിരിയ്ക്കുകയാണ്. മലപ്പുറത്തെ കുറിച്ച് തന്നെയാണ് പരാമര്‍ശം.
മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഒരു യോഗം ചേരാന്‍ പോലും കഴിയില്ലെന്നാണ് സ്വാമി പറഞ്ഞത്. മലപ്പുറത്തെ ഹിന്ദുക്കള്‍ ഇക്കാര്യം ഒരു പരാതിയായി പറഞ്ഞു എന്ന രീതിയിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം.
എത്രത്തോളം തെറ്റിദ്ധാരണാജനകമാണ് ഈ വാക്കുകള്‍... എന്താണ് സുബ്രഹ്മണ്യം സ്വാമി ലക്ഷ്യം വയ്ക്കുന്നത്?

മലപ്പുറത്തെന്താ
കേരളത്തിലെ മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് യോഗം ചേരാന്‍ പോലും കഴിയുന്നില്ലെന്നാണ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞത്. മലപ്പുറത്തുള്ള ബിജെപിക്കാരെങ്കിലും അത് സമ്മതിയ്ക്കുമോ?

ഇരുപത് വര്‍ഷം
ഇരുപത് വര്‍ഷമായി മലപ്പുറത്തെ സ്ഥിതി ഇങ്ങനെയാണന്നാണ് സ്വാമി പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്രനാളും ഇത് സംബന്ധിച്ച് ഒരു പരാതി പോലും ഉയര്‍ന്നു വരാതിരിയ്ക്കാന്‍ കാരണം എന്താണെന്നെങ്കിലും ചിന്തിയ്ക്കേണ്ടതല്ലേ...

സ്ഥലക്കചവടം
മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് സ്ഥലം വാങ്ങാനോ വില്‍ക്കാനോ പോലും കഴിയാത്ത സാഹര്യമാണെന്ന് മുമ്പ് പറഞ്ഞ ആളാണ് സുബ്രഹ്മണ്യം സ്വാമി. ആ പ്രസംഗം വലിയ വിവാദമായിരുന്നു.

നോമ്പുകാലത്തെ കഥ
റംസാന് വ്രതത്തിന്റെ സമയത്ത് ഹിന്ദുക്കളുടെ കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിയ്ക്കുന്നു എന്നായിരുന്നു സുബ്രഹ്മണ്യം സ്വാമി മലപ്പുറത്തെ സംബന്ധിച്ച് പ്രചരിപ്പിച്ച മറ്റൊരു കള്ളക്കഥ.

തെറ്റിദ്ധരിയ്ക്കില്ലേ
കേരളത്തിലുള്ളവര്‍ക്ക് സുബ്രഹ്മണ്യം സ്വാമിയുടെ വാക്കുകളിലെ പൊള്ളത്തരം പിടികിട്ടും. എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ അത് സത്യമെന്ന് വിശ്വസിയ്ക്കില്ലേ... അപ്പോള്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക.

കേരളം എങ്ങനെയാണ്
മലപ്പുറത്ത് എന്നല്ല, കേരളത്തില്‍ ഒരിടത്തും സുബ്രഹ്മണ്യം സ്വാമി പറയുന്നതുപോലെയുള്ള ഒരു അസഹിഷ്ണുതയും കാണാനാവില്ല. പിന്നെ എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ തെറ്റായ വിവരങ്ങള്‍ കിട്ടുന്നത് എന്നാണ് ചോദ്യം.

വിരാട് ഹിന്ദു സംഘം
വിരാട് ഹിന്ദു സംഘം- വിഎച്ച്എസ് എന്ന സംഘടനയുടെ ദേശീയ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് സ്വാമി മലപ്പുറത്തെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞത്. സംഘടനയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ് സ്വാമി.

ഹിന്ദുക്കള്‍
ഹിന്ദു സൗഹാര്‍ദ്ദ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പാടുള്ളൂ എന്നും സ്വാമി സമ്മേളനത്തില്‍ പറഞ്ഞു.

മതപരിവര്‍ത്തനം
മതപരിവര്‍ത്തനം ദേശീയാടിസ്ഥാനത്തില്‍ തന്നെ നിരോധിയ്ക്കേണ്ട സമയമാണിതെന്നായിരുന്നു മറ്റൊരു പരാമര്‍ശം. ഇന്ത്യയുടെ അഖണ്ഡതയ്ക്ക് മതപരിവര്‍ത്തം ഒരു ഭീഷണിയാണത്രെ.

ഘര്‍ വാപസി ആകാം
മതപരിവര്‍ത്തനം നിരോധിയ്ക്കണം എന്ന് പറയുമ്പോള്‍ തന്നെ മറ്റൊരു കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഘര്‍ വാസപിയെ അതില്‍ നിന്ന് ഒഴിവാക്കണം എന്ന്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications