കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശിലെ ഇന്ത്യയ്ക്കും ഇന്ത്യയിലെ ബംഗ്ലാദേശിനും അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം

Google Oneindia Malayalam News

ദില്ലി: രാജ്യം സ്വതന്ത്രമായിട്ടും നീണ്ട 68 വര്‍ഷങ്ങള്‍ അവര്‍ക്ക് കാത്തിരിയ്‌ക്കേണ്ടി വന്നു- ഇന്ത്യക്കാരെന്ന് പറയാന്‍. സമാനമായിരുന്നു ബംഗ്ലാദേശികളായ ചിലരുടേയും അവസ്ഥ. എന്നാല്‍ ജൂണ്‍ 30 ന് അര്‍ദ്ധ രാത്രികളോട് അവര്‍ പൗരന്‍മാരായി. പൗരത്വമുള്ള പൗരന്‍മാന്‍!

അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ പൗരത്വം നിഷേധിയ്ക്കപ്പെട്ട അരലക്ഷത്തിലധികം പേര്‍ക്കാണ് ഇപ്പോള്‍ നീതി ലഭിച്ചിരിയ്ക്കുന്നത്. ഭൂമി കൈമാറ്റക്കരാര്‍ നിലവില്‍ വന്നതോടെ ബംഗ്ലാദേശ് അതിര്‍ത്തിയിലെ 111 പ്രദേശങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തിന് കീഴിലായി.

India Bangladesh

ഉടമ്പടി പ്രകാരം ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള 51 പ്രദേശങ്ങള്‍ ഇനി ബംഗ്ലാദേശിന്റെ അധീനതയിലാകും. ഇന്ത്യക്ക് 17,160 ഏക്കര്‍ ഭൂമിയുടെ അധികാരമാണ് ലഭിച്ചത്. ബംഗ്ലാദേശിന് 7,110 ഏക്കറിന്റേയും.

14,856 പേര്‍ക്ക് ഇനി ഇന്ത്യന്‍ പൗരന്‍മാരാണെന്ന് അഭിമാനിയ്ക്കാം. രാജ്യം നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിമുതല്‍ ഇവര്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡ് മുതലുള്ള ഒരു ആനുകൂല്യങ്ങളും ഇത്രനാളും ഇവര്‍ക്ക് ലഭ്യമായിരുന്നില്ല എന്നോര്‍ക്കുമ്പോഴാണ് അവരുടെ ദുരിതത്തിന്റെ ആഴം മനസ്സിലാവുക. 37,369 പേര്‍ക്ക് ബംഗ്ലാദേശ് പൗരത്വവും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും മാതൃരാജ്യത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിയ്ക്കും.

ഉടമ്പടി യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യയ്ക്ക് ലഭിച്ച പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രിയില്‍ ദേശീയപതാക ഉര്‍ന്നു. 68 വര്‍ഷത്തെ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം 68 മെഴുകുതിരികള്‍ തെളിയിച്ചാണ് അവര്‍ ആഘോഷിച്ചത്.

നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ഭൂമികൈമാറ്റക്കരാര്‍ സംബന്ധിച്ച് ധാരണയായത്. 2016 ജൂണ്‍ 30 ഓടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാകും.

English summary
The Land Boundary Agreement of 1974 was finally resolved and this comes as a relief to several persons who were living on the wrong side of the border. 14,856 residents who were in Bangladeshi enclaves on Indian territory got a nationality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X