ഹിസ്ബുള്‍ മുജാഹിദീന്‍ പുതിയ സംഘം, 2017 റിക്രൂട്ട്‌മെന്റ് ചിത്രങ്ങള്‍ പ്രചരിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഭീകരവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ പുതിയ സംഘത്തിന്റെ പരിശീലന ക്ലാസുകളുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മുജാഹിദീനിലെ സബ്‌സര്‍ അഹമ്മദ് ഭട്ട് ഉള്‍പ്പെടയുള്ളവരെ വധിച്ചതിന് പിന്നാലെയാണ് സംഘടനിയിലെ പുതിയ സംഘത്തിന്റെ റിക്രൂട്ട്‌മെന്റ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

27 പേര് അടങ്ങുന്ന സംഘം ഹിസ്ബുള്‍ മുജാഹിദീന്റെ 2017ലെ ഏറ്റവും പുതിയ അംഗങ്ങളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ മുസാഫര്‍ബാദിലാണ് ട്രെയിനിങ് ക്യാംപ് നടക്കുന്നതെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പരിശീലനം

പരിശീലനം

ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചുമാണ് സംഘത്തിന് പരിശീലനം നല്‍കുന്നതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമി

ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമി

ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയായ സബ്‌സര്‍ ഭട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ത്രാലിലാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സബ്‌സര്‍ അഹമ്മദ് കൊല്ലപ്പെട്ടത്.

നുഴഞ്ഞുകയറ്റത്തിനിടെ

നുഴഞ്ഞുകയറ്റത്തിനിടെ

സബ്‌സര്‍ ഭട്ട് ഉള്‍പ്പടെ ഏറ്റുമുട്ടലില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ റാപൂരിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തനിടെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്.

വന്‍ ആയുധശേഖരം

വന്‍ ആയുധശേഖരം

കൊല്ലപ്പെട്ടവരില്‍ നിന്ന് വന്‍ ആയുധ ശേഖരമാണ് കണ്ടെത്തിയത്.

English summary
Hizbul Mujahideen Image Shows Terror 'Class Of 2017' In Muzaffarabad, PoK.
Please Wait while comments are loading...