കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഹോം ഐസോലേഷനില്‍ മാറ്റം വരുത്തി കേന്ദ്രം; പുതിയ നിര്‍ദേശം ഇങ്ങനെ

  • By Jithin T P
Google Oneindia Malayalam News

ന്യൂദല്‍ഹി: കൊവിഡ് ഐസോലേഷന്‍ പ്രോട്ടോകോളില്‍ മാറ്റം വരുത്തി ആരോഗ്യമന്ത്രാലയം. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ഹോം ഐസോലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പനി ഇല്ലെങ്കില്‍ പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.

നേരത്തെ പത്ത് ദിവസമായിരുന്നു ഐസോലേഷന്‍ കാലാവധി. ഐസോലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഇവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവുവെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

രോഗലക്ഷണങ്ങള്‍ കുറഞ്ഞവര്‍ക്കും രോഗലക്ഷണം ഇല്ലാത്തവര്‍ക്കുമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം ബാധകം. രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികള്‍ക്ക് (എച്ച്.ഐ.വി, ട്രാന്‍സ്പ്ലാന്റ് സ്വീകര്‍ത്താക്കള്‍, കാന്‍സര്‍ തെറാപ്പി ചെയ്യുന്നവര്‍) ഹോം ഐസൊലേഷന്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഇവര്‍ക്ക് ചികിത്സിക്കുന്ന മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഹോം ഐസോലേഷന്‍ തെരഞ്ഞെടുക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി, ആഗോളതലത്തിലും ഇന്ത്യയിലും കൊവിഡ് ബാധിക്കുന്നവരില്‍ ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതോ അല്ലെങ്കില്‍ വളരെ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. ഇത്തരം കേസുകള്‍ സാധാരണഗതിയില്‍ പെട്ടെന്ന് സുഖം പ്രാപിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം രോഗികളെ ശരിയായ മാര്‍ഗനിര്‍ദേശത്തിലും നിരീക്ഷണത്തിലും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

covid

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കണക്ക് 50000 ത്തിലെത്തിയിട്ടുണ്ട്. ഒറ്റ ദിവസം 56 ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ദിവസം 534 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 482,551 ആയി.

രാജ്യത്ത് ഇതുവരെ 3.502 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പ്രതിദിന രോഗബാധ 4.18 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ചൊവ്വാഴ്ച ഏറ്റവുമധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18,466 കേസുകള്‍. മുംബൈയില്‍ മാത്രം 10,000ലേറെ രോഗികളുണ്ട്. ഏറ്റവും കൂടുതല്‍ രോഗികളുള്ള നഗരമാണ് മുംബൈ.

വെസ്റ്റ് ബംഗാളില്‍ 9,073, ഡല്‍ഹിയില്‍ 5481, കേരളത്തില്‍ 3640 തമിഴ്നാട്ടില്‍ 2731 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്ക്. ഒമിക്രോണ്‍ കേസുകളുടെ എണ്ണത്തിലും രാജ്യത്ത് വര്‍ധനവ് ഉണ്ട്. ചൊവ്വാഴ്ച വരെ 2135 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം, രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാകും

English summary
Ministry of Health changes the Covid Isolation Protocol. Under the new guidelines, the duration of home isolation has been reduced to seven days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X