കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുനേരത്തെ അന്നത്തിനായി അവര്‍ കൈനീട്ടി, മനസ്സലിയിക്കുന്ന ചിത്രങ്ങള്‍, കൈത്താങ്ങായി ഇവർ

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിനെ തുടര്‍ന്ന് രാജ്യം മൊത്തം ലോക്ഡൗണിലാണ്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് കൊറോണയെ നേരിടുകയാണ്. പക്ഷേ രാജ്യത്ത് പുതിയ കേസുകള്‍ വര്‍ധിച്ച് വരുന്നത് വലിയ ആശങ്കയാണ്. അതിലുപരി കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ചയായത് അന്യസംസ്ഥാന തൊഴിലാളികളുടെ ദുരിതമായിരുന്നു. ഇവര്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നതും, ദരിദ്രര്‍ ഭക്ഷണം പോലുമില്ലാതെ ദുരിതം അനുഭവിക്കുന്നതുമായ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. കാണുന്നവരുടെ കരളലിയിക്കുന്ന ചിത്രങ്ങളായിരുന്നു അത്. ഇതിന് പിന്നാലെ നിരവധി സംഘടനകളും പോലീസും ഇവര്‍ക്ക് ഭക്ഷണവും കുടിക്കാന്‍ വെള്ളവും വിതരണം ചെയ്യുന്നതിനായി മുന്നോട്ട് വന്നിരുന്നു. അത്തരം ചിത്രങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

കൈത്താങ്ങായി പോലീസ്

കൈത്താങ്ങായി പോലീസ്

പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ലോക്ഡൗണില്‍ ദുരിതം അനുഭവിക്കുന്ന വീടില്ലാത്തവര്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം നല്‍കുന്നു. ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള കാഴ്ച്ച

ഭവനരഹിതരുടെ നിര

ഭവനരഹിതരുടെ നിര

വീടില്ലാത്ത അശരണര്‍ ദില്ലിയിലെ നിസാമുദ്ദീന്‍ പള്ളിക്ക് സമീപമുള്ള സബ് വേയില്‍ ഇരിക്കുന്നു

ബസ്റ്റോപ്പിലെ ഭക്ഷണം

ബസ്റ്റോപ്പിലെ ഭക്ഷണം

ദില്ലിയിലെ എയിംസിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇരുന്ന് ഭക്ഷണം കഴിയുന്ന ഭവനരഹിതര്‍

വളണ്ടിയര്‍മാരും രംഗത്ത്

വളണ്ടിയര്‍മാരും രംഗത്ത്

ആരുമില്ലാത്തോര്‍ക്ക് പടച്ചോനുണ്ട് എന്ന് പറയും പോലെ, വീടില്ലാത്തവര്‍ക്ക് ഭക്ഷണപൊതിയുമായി വളണ്ടിയര്‍മാര്‍ എത്തിയിരിക്കുകയാണ്. ദില്ലിയിലെ നിസാമുദീന്‍ പള്ളിക്ക് സമീപമുള്ള കാഴ്ച്ച

വിരുന്നൊരുക്കി അവര്‍

വിരുന്നൊരുക്കി അവര്‍

ദില്ലി സര്‍ക്കാര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും അനാഥര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്. അത് തയ്യാറാക്കുന്നവര്‍.

റെയില്‍വേ കാറ്ററിംഗ്

റെയില്‍വേ കാറ്ററിംഗ്

ഇന്ത്യ റെയില്‍വേ കാറ്ററിംഗും ടൂറിസം കോര്‍പ്പറേഷന്‍ സ്റ്റാഫംഗങ്ങളും ചേര്‍ന്ന് ലോക്ഡൗണില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ ഭക്ഷണം തയ്യാറാക്കുന്നു. പട്‌ന ജംഗ്ഷന്‍ ക്യാമ്പസില്‍ നി്ന്നുള്ള രംഗം

അവര്‍ ആസ്വദിച്ച് കഴിച്ചു

അവര്‍ ആസ്വദിച്ച് കഴിച്ചു

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നല്‍കിയ ഭക്ഷണം കഴിക്കുന്ന കൊല്‍ക്കത്തയിലെ ഭവനരഹിതര്‍

അവര്‍ ഒന്നിച്ച് പൊതിഞ്ഞു

അവര്‍ ഒന്നിച്ച് പൊതിഞ്ഞു

ഭക്ഷണം പാകം ചെയ്ത് വളണ്ടിയര്‍മാര്‍ പൊതികളിലാക്കുന്നു. ജബല്‍പൂരില്‍ നിന്നുള്ള കാഴ്ച്ച.

നീണ്ട ക്യൂ

നീണ്ട ക്യൂ

ദില്ലിയിലെ നിഗംബദ് ഗട്ടില്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവരുടെ വലിയ ക്യൂ.

പോലീസിന്റെ സേവനം

പോലീസിന്റെ സേവനം

പ്രയാഗ് രാജില്‍ എഡിജി പ്രേം പ്രകാശ് നേരിട്ട് അശരണര്‍ക്ക് ഭക്ഷണം നല്‍കുന്നു.

English summary
homeless and poor people receive foods across india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X