പോലീസുകാരന്‍ 35,000 രൂപയടങ്ങിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ചു; 5,000 രൂപ അവാര്‍ഡും നിഷേധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി പോലീസ് ഓഫീസറുടെ നിസ്വാര്‍ഥതയും സത്യസന്ധതയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. സ്‌റ്റേഷനിലെത്തുന്ന പാവങ്ങളുടെ കൈയ്യില്‍ നിന്നുപോലും പത്തും ഇരുപതും രൂപ പിടിച്ചുവാങ്ങുന്ന ഒട്ടേറെ പോലീസുകാരുള്ള നാട്ടില്‍ 35,000 രൂപയടങ്ങിയ പേഴ്‌സ് വീണുകിട്ടിയിട്ടും അത് തിരിച്ചേല്‍പ്പിക്കുകയും സന്തോഷമായി നല്‍കിയ 5,000 രൂപ നിഷേധിക്കുകയും ചെയ്ത അമ്പത്തിനാലുകാരനായ പോലീസുകാരന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

ദില്ലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മദന്‍ സിങ്ങ് ആണ് ബിസിനസുകാരന്റെ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് മാതൃകയായത്. ജനുവരി 7ന് രാവിലെ 10,30ഓടെയാണ് ബിസിനസുകാരനായ ജഗ്രീത് സിങ്ങിന്റെ പഴ്‌സ് നഷ്ടപ്പെട്ടുപോയതായി അറിയുന്നത്. നിസാമുദ്ദീന്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് കാര്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്ന് തള്ളിയിരുന്നു. അപ്പോള്‍ പേഴ്‌സ് വീണുപോയതാകാനാണ് സാധ്യതെന്ന് ജഗ്രീത് പറഞ്ഞു.

wallet

നിലത്തുവീണ പേഴ്‌സെടുത്ത് ഒരാള്‍ സൈക്കിളില്‍ സ്ഥലം വിടുന്നത് ശ്രദ്ധയില്‍പ്പെട്ട, പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മദന്‍ സിങ് ഇയാളെ പിന്തുടര്‍ന്ന് പേഴ്‌സ് തിരികെ വാങ്ങി. പേഴ്‌സില്‍ ധാരാളം പണവും, എടിഎം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവും കണ്ടതോടെ ഇതിലുണ്ടായിരുന്നവിസിറ്റിങ് കാര്‍ഡില്‍ ജഗ്രീത് സിങ്ങിനെ വിളിക്കുകയും ചെയ്തു.

പഴ്‌സിലുള്ള പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമെങ്കിലും കാര്‍ഡുകള്‍ പ്രധാനമായതുകൊണ്ടാണ് താന്‍ അത് വാങ്ങാനായി ചെന്നതെന്ന് ജഗ്രീത് പറഞ്ഞു. എന്നാല്‍, ഒരു രൂപ പോലും അതില്‍നിന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇക്കാലത്ത് ഇതുപോലൊരാളെ കണ്ടുകിട്ടുക ബുദ്ധിമുട്ടാണ്. താന്‍ 5,000 രൂപ സമ്മാനമായി നല്‍കിയെങ്കിലും അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ജഗ്രീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്റെ കഥ വൈറലായതോടെ ഇദ്ദേഹത്തിന് ഉടന്‍ റിവാര്‍ഡ് നല്‍കുമെന്ന് ട്രാഫിക് ഡിജിപി അറിയിച്ചു. ആയിരിക്കണക്കിന് ആളുകളാണ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.


English summary
Honest traffic policeman returns wallet with Rs 35,000 trends on Facebook
Please Wait while comments are loading...