യുവാവിനെ മദ്യം നൽകി മയക്കി; നഗ്നദൃശ്യം പകർത്തി ഹണിട്രാപ്പ് ഭീഷണി; 80 ലക്ഷം തട്ടിയ വ്ളോഗർ അറസ്റ്റിൽ
ദില്ലി: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയ കേസില്‍ യൂട്യൂബ് വ്ളോഗറായ യുവതി അറസ്റ്റില്‍. സ്വകാര്യ പരസ്യ കമ്പനി ഉടമയില്‍ നിന്നും പണം തട്ടിയ ദില്ലി സ്വദേശിനിയായ നമ്ര ഖാദിറിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ഗുരുഗ്രാം പൊലീസ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നമ്ര ഖാദിര്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ കൂടുതലും യൂട്യൂബില്‍ ആറ് ലക്ഷത്തില്‍ കൂടുതലും ഫോളേവേഴ്സുണ്ട്. ബാഷ്ദാപൂര് സ്നദേശിയായ ദിനേഷ് യാദവാണ് യുവതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 26ന് കോടതി ഇവരുടെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നമ്രയെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഒളിവില്‍ പോയ മനീഷിനെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. നമ്ര കുറ്റ സമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പരസ്യ സ്ഥാപനം നടത്തുന്ന യുനാന്‍ ഒരു ഹോട്ടലില്‍ വച്ചാണ് നമ്രയെ പരിചയപ്പെടുന്നത്. യൂട്യൂബ് വീഡിയോ കണ്ട് ഇവരെ നേരത്തെ പരിചയമുണ്ടായിരുന്നു.

ഇവരുടെ യൂട്യൂബ് ചാനല്‍ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. സെലിബ്രിറ്റികളായതുകൊണ്ട് തന്നെ യാതൊരുവിധ സംശയം തോന്നിയില്ല. അതുകൊണ്ട് അന്ന് തന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങള്‍ ചെയ്യുന്നതിന് 50000 രൂപ ചോദിക്കുകയും ചെയ്തു. അത് അന്ന് തന്നെ നല്കി.

ഇതിന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. നമ്ര ആദ്യം യുവാവിനോട് ഇഷ്ടം പ്രകടിപ്പിച്ചു. തന്നെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചു. ഇതിന് ശേഷമാണ് ഇവര്‍ അടുത്ത സുഹൃത്തുക്കളായി മാറുന്നത്. ആഗസ്റ്റില്‍ യുവാവ് നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് വേണ്ടി പോയി. അമിതമായി മദ്യപിക്കാന്‍ തന്നെ പ്രേരിപ്പിച്ചെന്ന് യുവാവ് പറയുന്നു.

രാത്രി ഏറെ വൈകിയതുകൊണ്ട് ഞങ്ങള്‍ അവിടെ തന്നെ ഒരു മുറി ബുക്ക് ചെയ്തു. പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ നമ്ര ബാങ്ക് കാര്‍ഡുകളും സ്മാര്‍ട്ട് വാച്ചും കൈക്കലാക്കി. പിന്നാലെ നമന്ഗ ദൃശ്യം കാണിച്ച് തന്നെ ബലാത്സം കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ യുവാവ് ആരോപിക്കുന്നു.

80 ലക്ഷത്തില്‍ കൂടുതല്‍ രൂപയാണ് നമ്ര തട്ടിയെടുത്തത്. തന്റെ അക്കൗണ്ടിലെ പണം തീര്‍ന്നപ്പോള്‍ അഞ്ച് ലക്ഷം രൂപ പിതാവിന്റെ അക്കൗണ്ടില്‍ നിന്നും നല്കി. തുടര്‍ന്ന് പിതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് യുവാവ് പറയുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications