ഒരുമാസത്തെ അജ്ഞാതവാസം അവസാനിച്ചു: ഹണിപ്രീത് ഉടന്‍ കീഴടങ്ങും! നിര്‍ദേശം ഗുര്‍മീത് സിംഗിന്‍റേത്!

ദില്ലി ഹൈക്കോടതി കഴിഞ്ഞ മാസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് നീക്കം

ദില്ലി: അറസ്റ്റ് ഒഴിവാക്കാനുള്ള നാടകങ്ങള്‍ക്കൊടുവില്‍ ഹണിപ്രീത് ഇന്‍സാന്‍ ചൊവ്വാഴ്ച കീഴടങ്ങുമെന്ന് സൂചന. ഒരു മാസത്തോളം കോടതിയെയും പോലീസിനെയും കബളിപ്പിച്ച് മുങ്ങിനടന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ ദത്തുപുത്രി ചൊവ്വാഴ്ച കോടതിയ്ക്ക് മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന. ദില്ലി ഹൈക്കോടതി കഴിഞ്ഞ മാസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് നീക്കം.

ദേരാ സച്ചാ തലവന്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഹരിയാണ പഞ്ചാബ് സംസ്ഥാനങ്ങളിലായി അരങ്ങേറിയ അക്രമ സംഭവങ്ങളിലുള്ള പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്ന് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ഇന്‍സാനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ദേരാ സച്ചാ അനുയായികളാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

 ഇന്ത്യയില്‍ തന്നെ

ഇന്ത്യയില്‍ തന്നെ

പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയതോടെ ഹണിപ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹണിപ്രീത് ദില്ലിയിലെത്തുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. താന്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്ന് ചൊവ്വാഴ്ച ടിവി ചാനലുകളോട് തന്നെ ഹണിപ്രീത് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ നിരപരാധിയാണെന്നും ഹണിപ്രീത് അവകാശപ്പെടുന്നുണ്ട്.

 ബന്ധുക്കളുടെ അഭ്യര്‍ത്ഥന

ബന്ധുക്കളുടെ അഭ്യര്‍ത്ഥന


ദേരാ സച്ചാ തലവന്‍ ഗുര്‍മീത് സിംഗിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനോട് പോലീസില്‍ കീഴടങ്ങാനുള്ള അഭ്യര്‍ത്ഥനയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഹണിപ്രീതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കീഴങ്ങാന്‍ ഹണിപ്രീതിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഹണിപ്രീതിനെതിരെ ഇതിനകം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ബന്ധുവായ വിനയ് തനേജ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 സിര്‍സയില്‍ കഴിഞ്ഞിരുന്നു..

സിര്‍സയില്‍ കഴിഞ്ഞിരുന്നു..

സിര്‍സയിലെ ദേരാ ആസ്ഥാനത്ത് 2002 വരെ ഹണിപ്രീതിനെതിരെ സന്ദര്‍ശിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ബന്ധു ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഹണിപ്രീത് ഗുര്‍മീതിന്‍റെ ഗുഹയ്ക്ക് സമീപത്തുള്ള ബംഗ്ലാവിലാണ് താമസിച്ചിരുന്നതെന്നും ബന്ധു വ്യക്തമാക്കുന്നു. എന്നാല്‍ ഹണിപ്രീതും ഗുര്‍മീതുമായുള്ള ബന്ധത്തെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളെല്ലാം തള്ളിക്കളഞ്ഞ ബന്ധുക്കള്‍ ഹണിപ്രീത് ഗുഹയ്ക്ക് സമീപത്തെ ബംഗ്ലാവിലാണ് താമസിച്ചിരുന്നതെന്നും വ്യക്തമാക്കി.

 ചോദ്യം ചെയ്ത് കോടതി

ചോദ്യം ചെയ്ത് കോടതി


ഹണിപ്രീത് ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിനെയും ഹര്‍ജി പരിഗണിച്ച ദില്ലി ഹൈക്കോടതി ഹരിയാണയിലെ സ്ഥിരവാസിയായ ഹണിപ്രീത് ദില്ലി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിസമര്‍പ്പിച്ചതിനെയും ചോദ്യം ചെയ്തു. സിര്‍സയിലും പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലായി ആഗസ്റ്റ് 25നുണ്ടായ അക്രമസംഭവങ്ങളിലുള്ള പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഹണിപ്രീതിനെതിരെ ചുമത്തിയിട്ടുള്ളത്.

 കീഴടങ്ങുന്നതാണ് നല്ലതെന്ന് കോടതി

കീഴടങ്ങുന്നതാണ് നല്ലതെന്ന് കോടതി

ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെ വിമര്‍ശിച്ച കോടതി ഹണിപ്രീതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സ്വമേധയാ കീഴടങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കീഴടങ്ങാന്‍ തയ്യാറാവാതെ ഹണിപ്രീത് എന്തിനാണ് മൂന്ന് ആഴ്ചത്തെ സാവകാശം തേടുന്നതെന്നും ജസ്റ്റിസ് സേഗാള്‍ ആരാഞ്ഞു.

 താവളം ദില്ലിയില്‍

താവളം ദില്ലിയില്‍


തിങ്കളാഴ്ച ദില്ലിയിലെത്തിയ ഹണിപ്രീത് ഇന്‍സാന്‍ അഭിഭാഷകനെ കാണുകയും ദില്ലി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുളളി കൂടിയായി പ്രഖ്യാപിച്ചിട്ടുള്ള ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാണ പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നത്. നേരത്തെ തന്നെ പോലീസ് ഹണിപ്രീതിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.

ബലാത്സംഗവും കൊലക്കുറ്റവും

ബലാത്സംഗവും കൊലക്കുറ്റവും

രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ആഗസ്റ്റ് 25ന് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെയാണ് പഞ്ച്കുളയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഹരിയാനയിലെ സിര്‍സ, പ‍ഞ്ച്കുള ജില്ലകളിലായി അക്രമത്തില്‍ 41 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ആഗസ്റ്റ് 28നാണ് ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവിന് വിധിക്കുന്നത്. ഇതിന് പുറമേ ഒരു ദേരാ സച്ചാ അനുയായിയേയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ കേസും സിംഗിനെതിരെയുണ്ട്.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണിപ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇതുവരെയും ഹണിപ്രീത് ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

 പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം

പിടികിട്ടാപ്പുള്ളികള്‍ക്കൊപ്പം

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാപ്പുള്ളില്‍ ഒന്നാമത്തെ വ്യക്തിയാണ് ഒളിവില്‍ കഴിയുന്ന ഹണിപ്രീത് ഇന്‍സാന്‍. സിര്‍സയിലും പഞ്ച്കുളയിലുമുണ്ടായ അക്രമസംഭവങ്ങളിലെ പങ്ക് വെളിപ്പെട്ടതോടെയാണ് ദേരാ സച്ചാ വക്താവ് ആദിത്യ ഇന്‍സാന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പോലീസ് പിടികിട്ടാപ്പുള്ളികളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

ഗൂഡാലോചനയില്‍ പങ്ക്

ഗൂഡാലോചനയില്‍ പങ്ക്

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയാണ് വിവാദ ആള്‍ദൈവത്തിന്‍റെ വളര്‍ത്തുമകളായ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സംഭവത്തില്‍ ദേരാ സച്ചാ വക്താവ് അറസ്റ്റിലായിരുന്നു. ആദിത്യ ഇന്‍സാന്‍ ആണ് പിടിയിലായിട്ടുള്ളത്. ഇതിന് പുറമേ സിര്‍സ, പഞ്ച്കുളയിലുമുള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളിലുമായി നടന്ന അക്രമസംഭവങ്ങളില്‍ ഹണിപ്രീതിനുള്ള പങ്കും പോലീസിന് ബോധ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+