കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പയുടെ ഏഞ്ചലിന്റെ കാര്യത്തിൽ തീരുമാനമാകും; കോടതിയില്‍ ഹാജരാക്കും, ഹണിമോളുടെ കളി ജയിലിൽ

ഹണീപ്രീതിനെ കോടതിയിൽ ഹാജരാക്കുന്നതിനെ തുടർന്ന് കോടതി പരിസരത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

പഞ്ച്കുള: ഹരിയാണ പോലീസ് അറസ്റ്റ് ചെയ്ത് ദേരാ സഛാ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇന്ത്യ പറഞ്ഞത് ശരി, പാകിസ്താന് ഭീകര സംഘടനകളുമായി ബന്ധം, തെളിവ് ലഭിച്ചെന്നു അമേരിക്കഇന്ത്യ പറഞ്ഞത് ശരി, പാകിസ്താന് ഭീകര സംഘടനകളുമായി ബന്ധം, തെളിവ് ലഭിച്ചെന്നു അമേരിക്ക

honey preeth

ഒരു മാസത്തെ ഒളിവു ജീവിതത്തെ തുടർന്ന് ഇന്നലെ പോലീസ് പിടിയിലായ ഹണിപ്രീതിനെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ കോടതിയിൽ ഹജരാക്കാൻ തീരുമാനിച്ചത്. ഹണീപ്രീതിനെ കോടതിയിൽ ഹാജരാക്കുന്നതിനെ തുടർന്ന് കോടതി പരിസരത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഗുർമീതിൻരെ സഹായിയും കോടതിയിൽ

ഗുർമീതിൻരെ സഹായിയും കോടതിയിൽ

ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന് ഹണിക്കൊപ്പം കോടതിയില്‍ ഹാജരാക്കും.

 പോലീസിൽ കീഴടങ്ങി

പോലീസിൽ കീഴടങ്ങി

ഒരു മാസത്തെ അജ്ഞാതവാസത്തിനു ശേഷമാണ് ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ദേര അനുയായിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുമ്പോഴാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

 കുടുക്കിയത് ചാനൽ അഭിമുഖം

കുടുക്കിയത് ചാനൽ അഭിമുഖം

അറസ്റ്റിലാകുന്നതിനു മുൻപ് ഹണി പ്രീത് നടത്തിയ ചാനൽ അഭിമുഖമാണ് ഇവർക്ക് പാരയായത്. അഭിമുഖത്തിൽ തന്റെ പപ്പ പാവമാണെന്നും അദ്ദേഹത്തിനെതിരെയുള്ള കോടതി വിധി തന്നെ തളർത്തി എന്നും ഹണി പ്രീത് വ്യക്തമാക്കിയിരുന്നു.

കീഴടങ്ങും

കീഴടങ്ങും

അഭിമുഖത്തിൽ ഹണിപ്രീത് കീഴടങ്ങുമെന്ന് അറിയിച്ചിരുന്നു. നിയമത്തെ വിശ്വസിക്കുന്നുണ്ടെന്നും താൻ കുറ്റമെന്നും ചെയ്തിട്ടില്ലെന്നും ഹണി പറഞ്ഞു.

 കൈമലർത്തി പോലീസ്

കൈമലർത്തി പോലീസ്

എന്നാൽ ഹണിപ്രീത് കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നു പഞ്ച്കുള പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.

ഹണിപ്രീതിനെതിരെ കേസ്

ഹണിപ്രീതിനെതിരെ കേസ്

ഗുർമീതിനെതിരെ വിധി വന്നതിനു ശേഷം രാക്ഷപ്പെടാൻ സഹായിച്ചതാണ് ഹണിപ്രീതിനെതിരെ ചുമർത്തിയിരിക്കുന്ന കേസ്. പീഡന കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാണയിലുണ്ടായ കലാപത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹണിപ്രീത് ഒളിവിൽ പോയത്. തുടർന്ന് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

English summary
After the arrest of Honeypreet Insaan, an adopted daughter of Dera Sacha Sauda chief Gurmeet Ram Rahim Singh, the deployment of police and paramilitary forces around the district courts complex was increased on Tuesday. She will be produced in the court on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X