കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ മിലിയയിലെ ലിംഗ വിവേചനം; വിദ്യാര്‍ഥിനികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കോളേജ് ഹോസ്റ്റലില്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന ലിംഗ വിവേചനത്തിനെതിരെ ദില്ലിയിലെ യൂണിവേഴ്സ്റ്റികളിലെ വിദ്യാര്‍ഥിനികള്‍ ദില്ലി വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു, അബേദ്കര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്.

ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികള്‍ക്ക് രാത്രിയില്‍ പുറത്തുപോകാന്‍ പ്രത്യേക അനുമതി വേണമെന്ന അധികൃതരുടെ നിലപാടിനെതിരെ ദില്ലി വനിതാ കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയതിനെതിരെ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ യൂണിവേഴ്‌സിറ്റിക്ക് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

delhi-university

ഇതിന് പിന്നാലെയാണ് മറ്റു യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ഥികളും സമാന പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ഹോസ്റ്റലുകളില്‍ സദാചാര പോലീസിങും അനാവശ്യ ചോദ്യം ചെയ്യലുമാണെന്നും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്കു നേരെമാത്രം ഇത്തരം നിലപാട് കൈക്കൊള്ളുന്നതെന്തിനാണെന്നാണി വിദ്യാര്‍ഥിനികളുടെ ചോദ്യം.

പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് രാത്രികാലങ്ങളിലെ വിലക്ക് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ അവരെ ഹോസ്റ്റലുകളിലും മറ്റും അടച്ചിടുകയാണോ വേണ്ടെതെന്ന മറു ചോദ്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. ഇത്തരം ലിംഗവിവേചനം അവസാനിപ്പിക്കാന്‍ വനിതാ കമ്മീഷന്‍ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

English summary
Hostel diktat: Students in Delhi write to DCW
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X