Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ട്വിസ്റ്റ്; അതിവേഗം ഇടപെട്ട് ഹൈക്കമാന്റ്, പിജുഷ് കാന്തി ബിശ്വാസ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

അഗര്‍ത്തല: പോകുന്നവര്‍ പോട്ടെ എന്ന നിലപാടില്‍ നിന്ന് മാറി ചില ഇടപെടല്‍ നടത്തുകയാണ് ത്രിപുരയിലെ കോണ്‍ഗ്രസ്. ഇതോടെ രാജിവച്ച സംസ്ഥാന അധ്യക്ഷന്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു പിസിസി അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസിന്റെ രാജി.

സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും നിലനിര്‍ത്താന്‍ ബിജെപിയും ശക്തമായ നീക്കങ്ങള്‍ നടത്തവെയാണ് കോണ്‍ഗ്രസില്‍ അടിയൊഴുക്ക് നടന്നത്.. എന്നാല്‍ ഡല്‍ഹിയില്‍ നിന്നുള്ള ചില നിര്‍ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള ഇടപെടല്‍ വിജയം കണ്ടു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

1

ത്രിപുര കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് ശനിയാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നത് എന്നായിരുന്നു വിശദീകരണം. എന്നാല്‍ അദ്ദേഹത്തിന് ഒട്ടേറെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ നേരിടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കാതെ വന്നപ്പോഴാണ് രാജി പ്രഖ്യാപിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2

സംസ്ഥാന അധ്യക്ഷന്റെ രാജി കോണ്‍ഗ്രസിനെ ശരിക്കും തളര്‍ത്തുന്നതായിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ത്രിപുരയില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പിജുഷ് ബിശ്വാസിന്റെ രാജി. തൊട്ടുപിന്നാലെ ഹൈക്കമാന്റ് ഇടപെട്ടു. ഈ നിക്കം കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്തു.

3

ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരം ത്രിപുരയുടെ സംഘടനാ ചുമതലയുള്ള അജോയ് കുമാര്‍ ഇടപെട്ടു. പിജുഷ് കാന്തി ബിശ്വാസുമായി അദ്ദേഹം സംസാരിച്ചു. വൈകാതെ നേരില്‍ കാണാമെന്ന് ഉറപ്പ് നല്‍കി. ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും നടപടികളുണ്ടാകുമെന്നും അജയ് കുമാര്‍ അറിയിച്ചു. തൊട്ടുപിന്നാലെ ബിശ്വാസ് നിലപാട് മാറ്റുകയായിരുന്നു. രാജി പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

4

ഹൈക്കമാന്റില്‍ നിന്ന് തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചു എന്നായിരുന്നു പിജുഷ് ബിശ്വാസിന്റെ പ്രതികരണം. അതുകൊണ്ടാണ് രാജി പിന്‍വലിച്ചത്. ഇനി കോണ്‍ഗ്രസില്‍ തുടരും. ത്രിപുരയില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സന്തോഷമേയുള്ളൂ. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണുമെന്ന് ഹൈക്കമാന്റ് ഉറപ്പ് നല്‍കിയെന്നും ബിശ്വാസ് വ്യക്തമാക്കി.

5

രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിശ്വാസിന്റെ പ്രതികരണം ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുവെന്നും ഇനി രാഷ്ട്രീയം മതിയാക്കുകയാണെന്നുമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിശ്വാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തികളും തൊട്ടുപിന്നാലെ വന്നു.

6

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിശ്വാസ് രാജിവച്ചുവെന്ന് പ്രഖ്യാപിച്ച വേളയില്‍ ആദ്യം പ്രതികരിച്ച നേതാക്കളില്‍ സുഷ്മിത ദേവുമുണ്ടായിരുന്നു. ബിശ്വാസിന് ആശംസകള്‍ നേര്‍ന്നായിരുന്നു സുഷ്മിതയുടെ പ്രതികരണം. വൈകാതെയാണ് ബിശ്വാസ് തൃണമൂലിലേക്ക് എന്ന വാര്‍ത്തകള്‍ വന്നത്.

7

ബംഗാളില്‍ വിജയിച്ച ശേഷം മമത ബാനര്‍ജി ത്രിപുര ലക്ഷ്യമിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ബിജെപിയില്‍ നിന്ന് തിരിച്ചെത്തിയ മുകുള്‍ റോയിക്ക് ത്രിപുരയിലെ നേതാക്കളുമായി അടുത്ത ബന്ധമാണ്. ഈ ബന്ധം ഉപയോഗിച്ച ത്രിപുരയില്‍ വേരോട്ടം ശക്തമാക്കാനാണ് മമതയുടെ ആലോചന. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് ചിലര്‍ രാജിവച്ച് തൃണമൂലില്‍ ചേരുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+