കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്ലകള്‍ക്കും ഫ് ളാറ്റുകള്‍ക്കും 30% വിലകുറയും; റിയല്‍ എസ്റ്റേറ്റിന് 8 ലക്ഷം കോടി നഷ്ടം

രാജ്യത്തെ 42 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. വില്‍ക്കാനുള്ളതും വിറ്റതുമായ വീടുകള്‍ക്ക് വിലകുറയും.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചതിന്റെ പ്രത്യാഘാതമായി റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏതാണ്ട് 8 ലക്ഷം കോടിരൂപയുടെ നഷ്ടം സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രോപ്ഇക്വിറ്റി നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത ആറുമുതല്‍ 12 മാസത്തിനുള്ളില്‍ ഏകദേശം 30 ശതമാനത്തോളം ഇടിവാണ് വില്ലകള്‍ക്കും ഫ് ളാറ്റുകള്‍ക്കും ഉണ്ടാവുക.

രാജ്യത്തെ 42 പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. വില്‍ക്കാനുള്ളതും വിറ്റതുമായ വീടുകള്‍ക്ക് വിലകുറയും. 22,202 ഡവല്‌പേഴ്‌സിന്റെ കീഴില്‍ 83,650 പ്രൊജക്റ്റുകളാണുള്ളത്. ഏതാണ്ട് 39,55,044 കോടിയാണ് ഇതിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയെങ്കില്‍ അത് 31,52,170 കോടിയായി കുറയുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

housingpoor

മുംബൈയിലാണ് കൂടുതല്‍ നഷ്ടമുണ്ടാവുക. 2,00,330 കോടിയാണ് മുംബൈയുടെ നഷ്ടം. തൊട്ടുപിന്നില്‍ ബെംഗളുരു (99,983 കോടി), ഗുഡ്ഗാവ് (79,059 കോടി) എന്നിങ്ങനെയാണ് നഷ്ടത്തിന്റെ കണക്ക്. കള്ളപ്പണത്തിന്റെ ഒഴുക്ക നിലച്ചതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയ്ക്ക് വഴിവെക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് വീടുകള്‍ വാങ്ങാനുള്ള അവസരവും ഒത്തുവരും.

വരുംദിവസങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വാങ്ങലുകളും വില്‍ക്കലുകളും നിലച്ചേക്കും. വിലകുറയുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനാല്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. നേരത്തെ, കൊടുക്കുന്ന പണത്തിന്റെ 30 ശതമാനത്തോളം കാഷായാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ല. കുറച്ചുകാലത്തേക്ക് മേഖലയില്‍ മാന്ദ്യമുണ്ടാകുമെങ്കിലും ഭാവിയില്‍ അത് ഗുണം ചെയ്‌തേക്കുമെന്നും പഠനം പറയുന്നുണ്ട്.

English summary
Housing Prices To Drop Up To 30%, Wiping Rs. 8 Lakh Crore In Value
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X