Get Updates
Get notified of breaking news, exclusive insights, and must-see stories!

Exit Poll: കണ്ണുമടച്ച് വിശ്വസിക്കാമോ എക്‌സിറ്റ് പോളിനെ? 2019 ല്‍ പ്രവചനങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ 288 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലെ 38 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ഒന്നാം ഘട്ടത്തില്‍ല 43 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 13 ന് നടന്നിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. നവംബര്‍ 23 നാണ് ഫലം പ്രഖ്യാപിക്കുക. അതേസമയം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ വിവിധ മാധ്യമ സ്ഥാപനങ്ങള്‍ പോള്‍ ഏജന്‍സികളുമായി നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ 2019 ലെ എക്സിറ്റ് പോളുകള്‍ എത്രത്തോളം കൃത്യമായിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം.

Exit Polls

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് 2019 നവംബര്‍ 30 നും ഡിസംബര്‍ 20 നും ഇടയിലായിരുന്നു നടന്നത്. കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഉള്‍പ്പെടുന്ന യുപിഎ ആണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഹേമന്ത് സോറന്‍ നയിക്കുന്ന ജെഎംഎം 30 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും കോണ്‍ഗ്രസ് 16 സീറ്റുകളിലും ആണ് വിജയിച്ചത്. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു മുന്‍തൂക്കം.

യുപിഎ 43 സീറ്റുകള്‍ നേടുമെന്നും ബിജെപി 27 സീറ്റുകള്‍ നേടുമെന്നുമായിരുന്നു പ്രവചനം. അതേസമയം ജാര്‍ഖണ്ഡില്‍ തൂക്കുസഭയായിരിക്കും എന്നാണ് എബിപി-വോട്ടര്‍ പ്രവചിച്ചത്. യുപിഎ 35 സീറ്റുകള്‍ നേടുമെന്നും ബിജെപി 32 സീറ്റുകള്‍ നേടുമെന്നുമായിരുന്നു അവരുടെ പ്രവചനം. ടൈംസ് നൗ യുപിഎയ്ക്ക് 44 സീറ്റുകളും ബിജെപിക്ക് 28 സീറ്റുകളും ആണ് പ്രവചിച്ചിരുന്നത്.

മഹാരാഷ്ട്ര

2019 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളും അവിഭക്ത ശിവസേന 56 സീറ്റുകളും ആണ് നേടിയത്. എന്ന് ബിജെപിയും ശിവസേനയും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായും അവിഭക്ത എന്‍സിപിയും കോണ്‍ഗ്രസും യുപിഎ സഖ്യത്തിന്റെ ഭാഗമായുമാണ് മത്സരിച്ചത്. അവിഭക്ത എന്‍സിപി 54 സീറ്റുകളും കോണ്‍ഗ്രസ് 44 സീറ്റുകളുമാണ് നേടിയത്.

ഇന്ത്യാ ടുഡേ-ആക്‌സിസ് എന്‍ഡിഎയ്ക്ക് (ശിവസേനയും ബിജെപിയും) 166-194 സീറ്റുകളും യുപിഎയ്ക്ക് (കോണ്‍ഗ്രസ്-എന്‍സിപി) 72-90 സീറ്റുകളുമാണ് പ്രവചിച്ചത്. ന്യൂസ്18-ഐപിഎസ്ഒഎസ് എന്‍ഡിഎയ്ക്ക് 243 സീറ്റുകളും യുപിഎയ്ക്ക് 41 സീറ്റുകളും പ്രവചിച്ചു. റിപ്പബ്ലിക്-ജന്‍ കി ബാത്ത് എന്‍ഡിഎയ്ക്ക് 216-230 സീറ്റുകളും എന്‍ഡിഎയ്ക്ക് 52-59 സീറ്റുകളും പ്രവചിച്ചു.

ടൈംസ് നൗ എന്‍ഡിഎയ്ക്ക് 230 സീറ്റുകളും യുപിഎയ്ക്ക് 48 സീറ്റുകളുമായിരുന്നു പ്രവചിച്ചത്. എബിപി ന്യൂസ്-സി വോട്ടര്‍ എന്‍ഡിഎയ്ക്ക് 204 സീറ്റുകളും യുപിഎയ്ക്ക് 69 സീറ്റുകളുമാണ് പ്രവചിച്ചു. അതേസമയം ഫലപ്രഖ്യാപനത്തിന് ശേഷം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപ്രകൃതി തന്നെ മാറുന്ന കാഴ്ചയായിരുന്നു കണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേന എന്‍ഡിഎ വിടുകയും കോണ്‍ഗ്രസ്, എന്‍സിപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയുമായിരുന്നു.

അതേസമയം അടുത്തിടെ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാിരുന്നു എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തില്‍ എത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+