• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ തര്‍ക്കം; സുപ്രീംകോടതിയുടെ മാധ്യസ്ഥ ശ്രമം എങ്ങിനെ പ്രവര്‍ത്തിക്കും? മധ്യസ്ഥ ശ്രമങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിയമങ്ങള്‍ എന്തൊക്കെ? കൂടുതലറിയാം...

  • By Desk

ദില്ലി: കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി നിരവധി കോടതികളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിയിരുന്ന രാമജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന് സ്ഥിരമായൊരു പരിഹാരം കണ്ടെത്താന്‍ ഇപ്പോള്‍ ഒരു മധ്യസ്ഥ സംഘത്തിന് മുന്നില്‍ വന്നിരിക്കുകയാണ്. റിട്ടര്‍ഡ് ജസ്റ്റിസ് എഫ് എം ഐ കലിഫുള്ള തലവനായുള്ള മൂന്നംഗ സംഘത്തെയാണ് പ്രശ്‌ന പരിഹാരത്തിനായി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കാന്‍ വെറും അരമണിക്കൂര്‍:ടിക്കറ്റ് നിരക്ക് 1500 രൂപ മുതല്‍

കോടതി വിധിക്ക് ബദലായി ഒരു ഒത്തുതീര്‍പ്പ് സാധ്യമാകുമോയെന്ന് ഇവര്‍ക്ക് പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. ഫൈസാബാദിലായിരിക്കും മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുക. എന്നാല്‍ പതിറ്റാണ്ടുകള്‍ പഴകിയ രാമ ജന്മഭൂമി- ബാബരി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് കഴിയുമോയെന്ന് സംശയമാണ്.

എന്താണ് മധ്യസ്ഥം

എന്താണ് മധ്യസ്ഥം

തര്‍ക്ക കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് സാധ്യതയാണ് മധ്യസ്ഥ ശ്രമത്തിലൂടെ സുപ്രീംകോടതി തേടുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ നേരത്തെ ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നു. കുറച്ച് ഭൂമി വിട്ടു നല്‍കാനും കുറച്ച് വീണ്ടെടുക്കുക ഇതായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദേശം. കോടതികളെ ആശ്രയിക്കാതെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ബദലായ മാര്‍ഗമാണ് ഇടനിലക്കാര്‍ വഴിയുള്ള പ്രശ്‌ന പരിഹാരം വഴി ഉദ്ദേശിക്കുന്നത്. ഒരു മൂന്നാം കക്ഷി വഴി ചര്‍ച്ചകള്‍ നടത്തി തര്‍ക്ക കക്ഷികളുടെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കാനുള്ള അവസരം ഇതുവഴി സാധിക്കുന്നു.

മധ്യസ്ഥ ശ്രമങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിയമങ്ങള്‍ എന്തൊക്കെയാണ്?

മധ്യസ്ഥ ശ്രമങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിയമങ്ങള്‍ എന്തൊക്കെയാണ്?

1947 ലെ വ്യവസായ തര്‍ക്ക ആക്ടിനാണ് ഇന്ത്യയില്‍ ആദ്യമായി പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള നിയമമായി അംഗീകാരം ലഭിച്ചത്. എന്നാല്‍ ബാബ്‌റി തര്‍ക്കത്തില്‍ 1908ലെ സിവില്‍ പ്രൊസീജിയര്‍ കോഡിലെ 89ാം വകുപ്പ് പരാമര്‍ശിച്ചിരുന്നു. ഇത് പ്രകാരം കോടതികളിലെത്തിയ തര്‍ക്കം പരിഹരിക്കാന്‍ ബദല്‍ തര്‍ക്ക പരിഹാരം (എഡിആര്‍) രീതികളെ അനുവദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പാര്‍ടികളുടെ സമ്മതം നിര്‍ബന്ധിതമാണ്. മധ്യസ്ഥതയ്ക്ക് ഇടപെടാന്‍ അദാലത്ത് വഴിയോ, ജുഡീഷ്യല്‍ സെറ്റില്‍മെന്റ്, വഴിയോ തര്‍ക്ക പരിഹാരത്തിന് ശ്രമിക്കാവുന്നതാണ്. എന്നാല്‍ ഹിന്ദു മഹാസഭയുടെ ഒരു വിഭാഗം മധ്യസ്ഥതയെ ശക്തമായി എതിര്‍ത്തിരുന്നു. കോടതി, സിവില്‍ പ്രൊസീജ്യര്‍ -മീഡിയേഷന്‍ റൂള്‍ 2003 അനുസരിച്ച് നിര്‍ബന്ധിതമായ മധ്യസ്ഥത നല്‍കുന്നു. ഇത് പ്രകാരം ഒത്തുതീര്‍പ്പിന് കക്ഷികള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പോലും കോടതിക്ക് മധ്യസ്ഥതയ്ക്ക് റഫര്‍ ചെയ്യാവുന്നതാണ്.

എന്തുകൊണ്ടാണ് കോടതി മധ്യസ്ഥത പ്രക്രിയ ഉള്‍പ്പെടുത്തിയത്?

എന്തുകൊണ്ടാണ് കോടതി മധ്യസ്ഥത പ്രക്രിയ ഉള്‍പ്പെടുത്തിയത്?

കോടതി-അനെക്‌സ്ഡ് മീഡിയേഷന്‍ പ്രകാരം ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഭാഗമാണ് മധ്യസ്ഥ പ്രക്രിയ. കക്ഷികള്‍ക്ക് പരിചിതരായ വിദഗ്ധരും പരിചയസമ്പന്നരുമായ ആളുകളെയാണ് കോടതി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നിയമിക്കുക. മധ്യസ്ഥ ചര്‍ച്ചകള്‍ തീര്‍ക്കാന്‍ കോടതി ഒരു അവസാന തീയതി തീരുമാനിക്കുകയും ചെയ്യുന്നു. മധ്യസ്ഥതയുടെ ഫലങ്ങള്‍ രഹസ്യാത്മകമാണ്, എത്തിച്ചേര്‍ന്ന ഏതൊരു കരാറും കോടതിയുടെ ഒരു ന്യായവിധി പോലെയാണ് കണക്കാക്കുന്നത്.

മാര്‍ച്ച് 15 ന് ആരംഭിക്കുന്ന ഈ പ്രക്രിയയില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്?

മാര്‍ച്ച് 15 ന് ആരംഭിക്കുന്ന ഈ പ്രക്രിയയില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ എന്തൊക്കെയാണ്?

ജസ്റ്റിസ് കലീഫുള്ളയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 15 ന് ആരംഭിക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കക്ഷികളും അവരുടെ ഉപദേശകരും മധ്യസ്ഥ പ്രക്രിയയുടെ ഭാഗമായിരിക്കുമെന്ന് ഉറപ്പു വരുത്തണം. മധ്യസ്ഥന്‍ തന്റെ യോഗ്യതകളുമായി പരിചയപ്പെടുത്തുകയും, മധ്യസ്ഥ പ്രക്രിയയില്‍ നിഷ്പക്ഷത പാലിക്കുമെന്നും രേഖപ്പെടുത്തണം. കക്ഷികളോടും തങ്ങളെ സ്വയം പരിചയപ്പെടുത്താന്‍ ആവശ്യപ്പെടുകയും മധ്യസ്ഥ പ്രക്രിയയില്‍ അവരുടെ വിശ്വാസം നേടിയെടുക്കാന്‍ അവരുമായി മികച്ച ഒരു ബന്ധമുണ്ടാക്കാനും ശ്രമിക്കണം.

English summary
How Does Mediation Work? As SC Appoints Panel in Ayodhya Dispute, Here's What Could Happen Next
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X