ഭാര്യയുടെ വൃക്ക ചേര്‍ന്നില്ല,ഹിന്ദു,മുസ്ലീം യുവതികള്‍ ഭര്‍ത്താക്കന്‍മാരെ രക്ഷിച്ചത് ഇങ്ങനെ..

  • Written By: Anoopa
Subscribe to Oneindia Malayalam

നോയ്ഡ: മനുഷ്യത്വത്തിന് മതമില്ലെന്ന് തെളിയിക്കാന്‍ ഒരുദാഹരണം കൂടി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. ഹിന്ദു,മുസ്ലീം യുവതികള്‍ ഭര്‍ത്താക്കന്‍മാരെ രക്ഷിച്ചത് സ്വന്തം വൃക്ക മറ്റേയാളുടെ ഭര്‍ത്താവിന് ദാനം ചെയ്തുകൊണ്ട്.

ഇക്രം(29),രാഹുല്‍(26) എന്നിവര്‍ക്കാണ് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വന്നത്. ഇരുവരുടെയും കുടുംബത്തില്‍ ആരുടെയും വൃക്കകള്‍ ഇവരുടേതുമായി ചേര്‍ന്നില്ല. ഭാര്യമാരുടെ രക്തഗ്രൂപ്പും ഭര്‍ത്താക്കന്‍മാരുടേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇക്രമും രാഹുലും ചികിത്സയിലായിരുന്ന ജയ്പീ ആശുപത്രിയിലെ ഡോക്ടര്‍മാാണ് ഭാര്യമാരുടെ വൃക്കകള്‍ മറ്റേ ഭര്‍ത്താവിനു ദാനം ചെയ്യുക എന്ന സാധ്യത കണ്ടെത്തിയത്.

kidneydisease

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോട് ഇരുയുവതികളും സമ്മതം മൂളിയതോടെ 5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ.. ശസ്ത്രക്രിയ വിജയിച്ചപ്പോള്‍ രാഹുലിന്റെയും ഇക്രമിന്റെയും മുഖത്ത് ജീവന്‍ രക്ഷിക്കപ്പെട്ടതിന്റെ പുഞ്ചിരി.. ഭാര്യമാരുടെ മുഖത്ത് നന്‍മ ചെയ്ത സന്തോഷത്തിന്റേയും..

English summary
A Hindu And A Muslim Woman Saved Each Other's Husbands In Uttar Pradesh, giving their kidneys
Please Wait while comments are loading...