ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എന്ത്..?എങ്ങനെ..?അറിയേണ്ടതെല്ലാം..

Subscribe to Oneindia Malayalam

രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനിയടുത്തത് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമി ആരാണെന്ന് അറിയാനുള്ള ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പാണ്. ബിജെപിയുടെ വിശ്വസ്തനായ നേതാവ് വെങ്കയ്യ നായിഡുവാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാനാര്‍ത്ഥി. പ്രതിപക്ഷത്തിന്റെ ഗോപാലകൃഷ്ണ ഗാന്ധിയാണ് വെങ്കയ്യ നാഡിയുവിന്റെ എതിരാളി.

ആഗസ്റ്റ് 5 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 18 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 19 ന് സൂക്ഷ്മ പരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. തിരഞ്ഞെടുപ്പു ഫലവും ആഗസ്റ്റ് 5 നു തന്നെ പ്രഖ്യാപിക്കും. വിജയമുറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നാഡിയു. മത്സരിക്കുന്നതിനു മുന്നോടിയായ കേന്ദ്ര മന്ത്രിസ്ഥാനം രാജി വെയ്ക്കുകയും ചെയ്തു.

എങ്ങനെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്? വോട്ടുമൂല്യം എത്രയാണ്? ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു സംബന്ധിച്ച വിശദ വിവരങ്ങളാണ് ചുവടെ.

ആരാണ് തിരഞ്ഞെടുക്കുക

ആരാണ് തിരഞ്ഞെടുക്കുക

രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ രാജ്യസഭയിലെയും ലോകസഭയിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി നിയമസഭാംഗങ്ങള്‍ക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമില്ല.

അംഗങ്ങളുടെ എണ്ണം

അംഗങ്ങളുടെ എണ്ണം

ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഇത്തവണത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജ്യലഭയില്‍ നിന്നും 233 അംഗങ്ങളാണ് വോട്ട് ചെയ്യുക. ഇതില്‍ 12 പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. ലോക്‌സഭയില്‍ നിന്നും ഇത്തവണ 543 പേരാണ് വോട്ട് രേഖപ്പെടുത്തുക. ഇതില്‍ 3 പേര്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്. അതായത് ആകെ 790 അംഗങ്ങള്‍ ഇത്തവണത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും.

വോട്ടുമൂല്യം

വോട്ടുമൂല്യം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഓരോരുത്തര്‍ക്കും ഓരോ വോട്ടുമൂല്യമാണ് ഉള്ളത്. സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടാകില്ല. ആകെ ലഭിക്കുന്ന വോട്ടിന്റെ 50 ശതമാനമാണ് ജയിക്കാന്‍ വേണ്ടത്.

യോഗ്യത

യോഗ്യത

*ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ പൗരത്വം ഉള്ള ആളായിരിക്കണം
*35 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരിക്കണം
*രാജ്യസഭാംഗമായിരിക്കണം
*കേന്ദ്രസര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കീഴില്‍ ഏതെങ്കിലും പദവി വഹിക്കുന്ന ആളാകരുത്

പ്രധാന തീയതികള്‍

പ്രധാന തീയതികള്‍

ജൂലൈ 18- നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
ജൂലൈ 21-നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി
ആഗസ്റ്റ് 5- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍

English summary
How is the Vice President of India elected
Please Wait while comments are loading...