വര്‍ഗീയ കലാപം നടത്താം, പണം തന്നാല്‍ മതി; യുപി നേതാക്കളുടെ വീഡിയോ പുറത്ത്
ലഖ്‌നൗ: പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് വാഗ്ദാനം ചെയ്യുന്ന ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നേതാക്കളുടെ വീഡിയോ പുറത്ത്. ബിജെപി എംഎല്‍എ കപില്‍ ദേവ് അഗര്‍വാളിനു പുറമെ നോയ്ഡയിലെ ഹിന്ദു സ്വാഭിമാന്‍ സംഗതന്‍ നേതാവ് പരമീന്ദര്‍ ആര്യ, സമാജ് വാദി പാര്‍ട്ടി ഹരിദ്വാര്‍ ജില്ലാ അധ്യക്ഷന്‍ ഹാഫിസ് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യ ടുഡെ ടിവിയാണ് ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നേതാക്കളുമായുള്ള കൂടിക്കാഴ്ച ചാനല്‍ പ്രവര്‍ത്തകര്‍ രഹസ്യ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. രാമനെ കുറിച്ച് ഡോക്യുമെന്ററി എടുക്കാനെന്ന പേരിലാണ് നേതാക്കളെ റിപ്പോര്‍ട്ടര്‍ സമീച്ചിരിക്കുന്നത്.

ഡോക്യുമെന്ററി വിവാദത്തിലായാല്‍ നല്ല ജനപ്രീതി കിട്ടുമെന്നും അതിനായി സഹായിക്കണമെന്നുമാണ് വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുന്നത്. മുസ്ലീം വിരുദ്ധ ഡോക്യുമെന്ററി എന്ന പേരില്‍ വിവാദമുണ്ടാക്കാമെന്നും സംഘര്‍ഷം ഉണ്ടാക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും എസ്പി നേതാവ് ഇര്‍ഫാന്‍ പറയുന്നത് വീഡിയോയില്‍ കാണാം.
ഡോക്യുമെന്ററിക്ക് മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കലാപം സൃഷ്ടിക്കാമെന്നും അതിനായി പണം നല്‍കണമെന്നുമാണ് മൂന്ന് നേതാക്കളും പറയുന്നുണ്ട്്. മുസഫര്‍നഗര്‍ കലാപത്തില്‍ ആരോപണ വിധേയനായ നേതാവാണ് കപില്‍ ദേവ് അഗര്‍വാള്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോപണ വിധേയരായ പാര്‍ട്ടികള്‍ പറഞ്ഞു. അതേമയം വീഡിയോ വ്യാജമാണോ എന്ന് പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുസഫര്‍നഗര്‍ എസ്എസ്പി ദീപക്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications