റൂബെല്ല വാക്സിനും മലപ്പുറവും! ആർഎസ്എസിനെയും മോദിയെയും കൂട്ടിക്കലർത്തി ദേശീയ മാധ്യമങ്ങൾ!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിൽ എംആർ വാക്സിൻ കുത്തിവെയ്പ് എടുത്തവരുടെ എണ്ണത്തിൽ ഏറ്റവും പിറകിലുള്ള ജില്ലയാണ് മലപ്പുറം. റൂബെല്ല വാക്സിനെതിരായ കുപ്രചരണങ്ങളാണ് മലപ്പുറം ജില്ലയിലെ രക്ഷിതാക്കളെ പിറകോട്ടടിക്കുന്നത്. റൂബെല്ല വാക്സിൻ ഇസ്രായേലിന്റെ മരുന്നാണെന്നും, ഇത് കുത്തിവെച്ചാൽ കുട്ടികളുണ്ടാകില്ലെന്നുമാണ് മലപ്പുറത്തെ പ്രചരണം.

കോഴിക്കോട് നഗരമധ്യത്തിൽ യുവാവിനെ പീഡിപ്പിക്കാൻ ശ്രമം! തലയ്ക്കടിച്ച് ഹോട്ടലിൽ കൊണ്ടുപോയി...

മലപ്പുറം താനൂരിൽ നബിദിന റാലിക്കിടെ സംഘർഷം, ആറു പേർക്ക് വെട്ടേറ്റു

സോഷ്യൽ മീഡിയയിലടക്കം ഇത്തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമായതോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് മലപ്പുറത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയത്. എന്തുവില കൊടുത്തും മലപ്പുറത്തെ മുഴുവൻ കുട്ടികൾക്കും കുത്തിവെയ്പ് നൽകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഇതിനിടെയാണ് മലപ്പുറം വളാഞ്ചേരിയിൽ കുത്തിവെയ്പ് നൽകാനെത്തിയ നഴ്സിന് നേരെ ആക്രമണമുണ്ടായത്. ഇതോടെ മലപ്പുറത്തെ എംആർ വാക്സിൻ ക്യാമ്പയിൻ ദേശീയതലത്തിൽ വാർത്തയാകുകയും ചെയ്തു. നഴ്സിനെ ആക്രമിച്ച സംഭവം എല്ലാ ദേശീയ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ മലപ്പുറത്തെ സംബന്ധിച്ചുള്ള കൂടുതൽ വാർത്തകളും ഇവർ പ്രസിദ്ധീകരിച്ചു.

പുതിയ മാനം...

പുതിയ മാനം...

എംആർ വാക്സിനെതിരായി നിരവധി കുപ്രചരണങ്ങളുണ്ടെങ്കിലും, അതൊരിക്കലും വർഗീയചുവയുള്ളതായിരുന്നില്ല. എന്നാൽ എംആർ വാക്സിനോടുള്ള എതിർപ്പുകൾക്ക് പിന്നിൽ വർഗീയസ്വഭാവമുണ്ടെന്ന രീതിയിലാണ് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറം ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമായതാണ് ഇത്തരം വാർത്തകളുടെ അടിസ്ഥാനം.

മോദിയും...

മോദിയും...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, ആർഎസ്എസിന്റെയും അജണ്ടയാണ് എംആർ വാക്സിനെന്ന് മലപ്പുറത്തെ ജനങ്ങൾ വിശ്വസിക്കുന്നുവെന്നാണ് ചില മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കാരണങ്ങൾ പറഞ്ഞാണ് മുസ്ലീമായ രക്ഷിതാവ് തന്റെ കുട്ടിയ്ക്ക് കുത്തിവെയ്പ് എടുക്കാത്തതെന്നും റിപ്പോർട്ടുകളിൽ പറയാതെ പറയുന്നുണ്ട്.

ജനസംഖ്യ കുറയ്ക്കാൻ...

ജനസംഖ്യ കുറയ്ക്കാൻ...

എംആർ വാക്സിൻ കുത്തിവെച്ചാൽ കുട്ടികളുണ്ടാകില്ലെന്നും, തങ്ങളുടെ ജനസംഖ്യ കുറയ്ക്കാനാണ് മോദിയുടെയും, ആർഎസ്എസിന്റെയും ശ്രമമെന്നും മുസ്ലീം നാമധാരിയായ 35കാരൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടിലുള്ളത്. ഇക്കാര്യങ്ങൾക്ക് പ്രധാന്യം നൽകിയാണ് മിക്ക ദേശീയ മാധ്യമങ്ങളും മലപ്പുറത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങൾ...

മാധ്യമങ്ങൾ...

കേരളത്തിൽ ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് പടച്ചുവിട്ടവരാണ് ഇത്തരം വാർത്തകൾക്ക് പിന്നിലും. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് മോദിയുടെ വാക്സിനെന്ന കാരണം പറഞ്ഞ് കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ് പോലും നൽകുന്നില്ലെന്നാണ് വാർത്തകളിലുള്ളത്.

മുഖംതിരിക്കരുത്...

മുഖംതിരിക്കരുത്...

മലപ്പുറത്തെ ഒരു വിഭാഗമാളുകൾ പ്രതിരോധ കുത്തിവെയ്പിനെ എതിർക്കുന്നതാണ് ഈ വാർത്തകൾക്ക് പിന്നിലുള്ള കാരണം. അന്ധവിശ്വാസങ്ങളുടെയും, വ്യാജ പ്രചരണങ്ങളുടെയും പിറകേ പോകുമ്പോൾ നമ്മുടെ നാടിനെക്കുറിച്ച് മറ്റൊരു തരത്തിലാണ് അന്യദേശക്കാർ മനസിലാക്കുന്നത്. മലപ്പുറത്തെ മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ് എടുത്താവണം ഇതിനെല്ലാം മറുപടി നൽകേണ്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
how national media's handling anti mr vaccination campaign in malappuram,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്