കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിപ്പ്' ഉള്ള രണ്ടായിരത്തിന്റെ നോട്ട് ഉണ്ടാക്കാന്‍ സിംപിള്‍ ആണ്... കണ്ട് നോക്കൂ, പക്ഷേ പരീക്ഷിക്കണ്ട

കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തയ്യാറാക്കിയ നോട്ടുകള്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും കണ്ടുപിടിക്കാന്‍ പറ്റില്ലെന്നാണ് പോലീസുകാര്‍ തന്നെ പറഞ്ഞത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ബെംഗളൂരു: കള്ളനോട്ട് ഇല്ലാതാക്കാനും കൂടി വേണ്ടിയായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം അടിച്ചിറക്കിയ രണ്ടായിരത്തിന്റെ നോട്ടിന് പോലും കള്ളനോട്ട് ഇറങ്ങിക്കഴിഞ്ഞു ഇപ്പോള്‍.

എന്നാല്‍ അതിലും ഞെട്ടിക്കുന്ന സംഭവങ്ങളാണ് ബെംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കള്ളനോട്ട് ഉണ്ടാക്കാന്‍ ഇത്ര എളുപ്പമാണെന്ന് ആരും കരുതിക്കാണില്ല, അതും രണ്ടായിരത്തിന്റെ നോട്ടിന്.

പക്ഷേ വെറും നാല് ദിവസമേ ഈ 'കണ്ടുപിടിത്തത്തിന്' ആയുസ്സുണ്ടായുള്ളൂ എന്ന് മാത്രം.

 രണ്ടായിരത്തിന്റെ നോട്ടില്‍ എന്തൊക്കെയുണ്ട്

പുതിയ രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പും ജിപിഎസ്സും ഒക്കെ ഉണ്ട് എന്നായിരുന്നു തുടക്കത്തിലെ പ്രചാരണം. ഇപ്പോഴും അത് വിശ്വസിച്ച് നടക്കുന്നവര്‍ ഉണ്ട് എന്നതാണ് സത്യം.

ചിപ്പില്ലാത്ത രണ്ടായിരം .... സംഗതി സിംപിളാണ്

ബെംഗളൂരുവിലെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഉണ്ടാക്കിയത് ചിപ്പ് ഒന്നും ഇല്ലാത്ത രണ്ടായിരം രൂപയുടെ നോട്ടുകളാണ്. എന്തിന് സെക്യുരിറ്റി ത്രെഡ് പോലും ഇല്ല അതില്‍!!!

ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കൊണ്ട് കാര്യം സാധിച്ചു

ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ കള്ളനോട്ട് അടിച്ചിരുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന സംഗതി. കളര്‍ ഫോട്ടോസ്റ്റാറ്റ്!!!

ഫോട്ടോസ്റ്റാറ്റ് എടുക്കും കൃത്യമായി മുറിക്കും

ഒരു സുഹൃത്തിന്റെ ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് ഇവര്‍ ഇതെല്ലാം ഒപ്പിച്ചത്. കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പുത്തന്‍ നോട്ടിന്റെ കൃത്യമായ അളവില്‍ മുറിച്ചെടുക്കും. അതില്‍ തീരുന്നില്ല കാര്യങ്ങള്‍

സെക്യൂരിറ്റി ത്രെഡിന് പകരം പേനകൊണ്ട് വര!!!

സെക്യൂരിറ്റി ത്രെഡ് ആണ് കള്ളനോട്ട് തിരിച്ചറിയാനുള്ള പ്രധാന വഴികളില്‍ ഒന്ന്. ഇവര്‍ സെക്യൂരിറ്റി ത്രെഡിന്റെ സ്ഥാനത്ത് തിളക്കമുള്ള മഷിയുള്ള പേന കൊണ്ട് വരയ്ക്കുകയാണ് ചെയ്തിരുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് തിരിച്ചറിയാനും പറ്റില്ല.

നാല് പേര്‍... രണ്ട് പേര്‍ ഐഐടിക്കാര്‍

നാല് പേര്‍ ചേര്‍ന്നായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. രണ്ട് പേര്‍ ഒരു മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ്. ഒരാള്‍ മെക്കാനിക്കും മറ്റൊരാള്‍ ഓട്ടോറിക്ഷ ഡ്രൈവറും. ഇതില്‍ രണ്ട് പേര്‍ ഐടിഐയില്‍ നിന്ന് ഡിപ്ലോമ സ്വന്തമാക്കിയവരാണ്.

ഏട്ട് മദ്യഷോപ്പുകളില്‍ ചെലവായി

ഇവര്‍ സ്വന്തമായി തയ്യാറാക്കിയ നോട്ടുകള്‍ എട്ട് മദ്യ ഷോപ്പുകളില്‍ സംശയലേശമന്യേ ചെലവായി എന്നതാണ് സത്യം. ഇത് പോലീസ് പിന്നീട് കണ്ടെടുത്തു.

ഒറ്റ നോട്ടത്തില്‍ തിരിച്ചറിയില്ല, പണികൊടുത്തത് കടലാസ്

ഇവര്‍ തയ്യാറാക്കിയ കള്ളനോട്ടുകള്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ലെന്ന് തന്നെയാണ് പോലീസും പറയുന്നത്. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ഉപയോഗിച്ച പേപ്പര്‍ ആണ് ഇവരെ കുടുക്കിയത്.

English summary
In Bengaluru, four men used a copier and some glitter to make fake 2,000-rupee notes that they even used in several shops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X