Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇറച്ചിവെട്ടുകാരന്‍: തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അകല്‍ച്ച കൂടുതല്‍ ശക്തി പ്രാപിക്കുന്നു. രണ്ട് മാസത്തോളം മുന്‍പ് വരെ പരസ്പരം മൃദുസമീപനം കൈക്കൊണ്ടിരുന്ന ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തുമ്പോള്‍ രൂക്ഷമായ ഭാഷയില്‍ പരസ്പരം ആക്രമിച്ചാണ് ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മോദി സര്‍ക്കാരിനെ മമത പിന്തുണച്ചേക്കും എന്ന് വരെ ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോദിയെ ഗുജറാത്തിലെ ഇറച്ചിവെട്ടുകാരന്‍ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡാരക് ഒബ്രിയാന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ മോദി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് മോദിക്കെതിരെ ശക്തമായ ഭാഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

derek-obrien

ഗുജറാത്തിലെ ഇറച്ചിവെട്ടുകാരനാണ് മോദി. സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ കഴിയാത്ത മോദി എങ്ങിനെയാണ് ഒരു രാജ്യത്തെ സംരക്ഷിക്കുക. തിരഞ്ഞെടുപ്പ് റാലിക്കായി ബംഗാളിലെത്തിയ മോദി ഇവിടത്തെ വികസനം കണ്ട് അത്ഭുതപ്പെട്ടുപോയി. വികസന കാര്യങ്ങള്‍ പറയാനില്ലാത്തതിനാല്‍ വിലകുറഞ്ഞ ഭാഷയില്‍ വ്യക്തിപരമായി മമതാ ബാനര്‍ജിയെ അധിക്ഷേപിക്കുകയായിരുന്നു മോദി - ഒബ്രിയാന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ റാലിക്കിടെയാണ് കഴിഞ്ഞ ദിവസം മോദി മമത ബാനര്‍ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ബംഗാളിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് മമതാ ബാനര്‍ജിക്ക് വളരാനായില്ല എന്നും അവര്‍ പുലര്‍ത്തിയ പ്രതീക്ഷകള്‍ മമത വെറുതെയാക്കി എന്നും മോദി പറഞ്ഞിരുന്നു. മമത ബാനര്‍ജി 1.80 കോടി രൂപയ്ക്ക് പെയിന്റിങ്ങുകള്‍ വിറ്റതായും ആരാണ് ഇതൊക്കെ വാങ്ങുന്നതെന്നും മോദി കളിയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+