ദീപാവലി പടിവാതില്‍ക്കല്‍, തിരക്കില്‍ മുങ്ങി നഗരങ്ങള്‍, മൂന്നാം തരംഗം ഉറപ്പ്, നിയന്ത്രണങ്ങളില്ല
ദില്ലി: ദീപാവലിക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ രാജ്യം മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് ഇപ്പോഴുമുള്ളത്. അത് വരാനുള്ള സാധ്യത ശക്തമാണെന്നതിന് തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരുവുകളിലും മാര്‍ക്കറ്റുകളിലും വന്‍ ജനത്തിരക്കാണ് കാണാന്‍ സാധിക്കുന്നത്. അതും വേണ്ട നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ്. പലയിടത്തും സാമൂഹിക അകലമൊക്കെ കാറ്റിപറത്തിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും നിന്ന് വരുന്നത് ഭയപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്. ദില്ലി, ചെന്നൈ, ഇന്‍ഡോര്‍, എന്നിവിടങ്ങളിലെല്ലാം ആളുകള്‍ ഷോപ്പിംഗിനായി ഇറങ്ങിയതാണ്. അതാണ് ഇത്തരം തിരക്കുകള്‍.

പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രിക്കാനാവാത്ത തിരക്കാണ്. രണ്ടാം തരംഗം ഉണ്ടാക്കിയ ഭീതിയൊക്കെ ജനങ്ങള്‍ മറന്നുപോയെന്ന് തോന്നുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടും ജനങ്ങള്‍ അതൊന്നും പാലിക്കുന്ന ലക്ഷണമില്ല. രണ്ടാം തരംഗത്തില്‍ ഇന്ത്യ ഒന്നടങ്കം വിറച്ചതാണ്. ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങല്‍ നീണ്ടിരുന്നു. ഓക്‌സിജന്‍ പോലുമില്ലാതെ പലരും മരിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ദീപാവലിക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നും വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ കൊണ്ട് മാത്രം രോഗം വരുന്നത് തടയാനാവില്ലെന്ന് ഐസിഎംആര്‍ പറഞ്ഞതാണ്.
പലരും മാസ്‌കുകള്‍ പോലും ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. ദീപാവലി കഴിഞ്ഞാല്‍ മൂന്നാം തരംഗത്തിന് സാധ്യതയാണ് മുന്നിലുള്ളത്. ദില്ലി സദാര്‍ ബസാറിന് ആളുകളുടെ എണ്ണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആഘോഷസമയത്ത് ആളുകള്‍ വരുന്നത് സാധാരണമാണ്. എന്നാല്‍ ഭരണകൂടം ആ തിരക്കിനെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് മാര്‍ക്കറ്റ് അസോസിയേഷന്‍ നേതാവ് പറയുന്നു. ചെന്നൈയിലെ ടീ നഗറിലും ഇന്‍ഡോറിലെ രാജ് വാഡ മാര്‍ക്കറ്റിലും സമാന സാഹചര്യമാണ് ഉള്ളത്. ഒരുപാട് പേരാണ് ഷോപ്പിംഗിനായി ഇറങ്ങിയിരിക്കുന്നത്. ദില്ലിയിലെ കരോള്‍ ബാഗിലും സരോജിനി നഗര്‍ മാര്‍ക്കറ്റിലും തിരക്ക് പരിധിയും കവിഞ്ഞ് കുതിക്കുകയാണ്.
മുംബൈയിലും ഗുരുതര സാഹചര്യമാണ്. ക്രോഫോര്‍ഡ് മാര്‍ക്കറ്റിലും ദാദറിലും ലാല്‍ബാഗിലുമെല്ലാം വന്‍ തിരക്കാണ്. മുംബൈയില്‍ കേസുകള്‍ ഒന്ന് കുറഞ്ഞ് തുടങ്ങിയിട്ടേയുള്ളൂ. എന്നിട്ടും അതില്‍ നിന്ന് അധികൃതര്‍ പഠിച്ചിട്ടില്ല. മൊത്തം ജനസംഖ്യയില്‍ രണ്ട് ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. മൂന്ന് ശതമാനം പേര്‍ മാത്രമാണ് സ്വന്തം ജില്ലയിലും സമീപപ്രദേശങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് കരുതുന്നത്. ദീപാവലിക്ക് ശേഷം ചെറിയ തോതില്‍ കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ബിഎംസി പറയുന്നു. എന്നാല്‍ പെട്ടെന്ന് കേസുകള്‍ കൂടി മൂന്നാം തരംഗമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications