കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 കോടി സോപ്പുകള്‍ വിതരണത്തിനെത്തും; ലൈഫ്‌ബോയ്, ഡൊമെക്‌സ് എന്നിവയുടെ നിരക്ക് കുറച്ച് എച്ച്‌യുഎല്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി ആഗോള തലത്തില്‍ തന്നെ നടപടികള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതല്‍ നടപടിയാണ് ശുചിത്വം പാലിക്കുകയെന്നത്. ഇതിനെ പിന്തുണച്ചുകൊണ്ട് സാനിറ്ററൈസുകളുടെ നിരക്ക് കുറച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ലൈഫ് ബോയ്, ഡൊമെക്‌സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറക്കാനാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തീരുമാനം. ഇവയുടെ വിലയില്‍ 15 ശതമാനമാണ് കിഴിവാണുണ്ടാവുക.

കൊറോണ പടര്‍ന്നുപിടിക്കുന്നതിന് പിന്നാലെ സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയ അണുനാശിനികള്‍ക്ക് ആവശ്യം വര്‍ധിക്കുകയാണ്. ഇതോടെയാണ് കമ്പനി വിലകുറക്കാന്‍ തീരുമാനിച്ചത്.

sanitizer

ഇക്കഴിഞ്ഞ ദിവസം സര്‍ക്കാറും ഹാന്‍ഡ് സാനിറ്റെസറുകളുടെ വില നിശ്ചയിച്ചിരുന്നു. 200 മില്ലി ഹാന്‍ഡ് സാനിറ്റെസര്‍ കുപ്പിയുടെ വില 100 രൂപയാക്കിയാണ് നിശ്ചയിച്ചത്. മറ്റ് അളവുകളിലുള്ള ബാന്‍ഡി സാനിറ്ററൈസുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടണമെന്ന് ഉപഭോക്തൃ കാര്യ മന്ത്രി രാംപസ്വാന്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ 2 സര്‍ജിക്കല്‍ മാസ്‌കിന്റെ വില 8 രൂപയും 3 സര്‍ജിക്കല്‍ മാസ്‌കിന്റെ വില 10 രൂപയുമാണ്. ജൂണ്‍ 30 വ രെ ഇത് പ്രാബല്യത്തിലുണ്ടാവുമെന്നും അറിയിച്ചിരുന്നു.

ഈ ആഴ്ച്ച ആദ്യം ഹാന്‍ഡ് സാനിറ്റെസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ആല്‍ക്കഹോളിന്റെ വിലയും കുറച്ചിരുന്നു. എന്നാല്‍ ലൈഫ്‌ബോയ്, ഡൊമെകസ് എന്നിവയുടെ വില കുറച്ച വിവരം എച്ച് യു എല്‍ പ്രത്യേകം അറിയിക്കുകയായിരുന്നു.

'പൊതുജനതാല്‍പര്യാര്‍ത്ഥം, ലൈഫ്‌ബോയ് സാനിറ്റൈസര്‍, ലൈഫ് ബോയ് ലിക്വിഡ് ഹാന്‍ഡ് വാഷ്, ഡൊമെക്‌സ് ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വില 15 ശതമാനം കുറക്കുന്നു. വില കുറച്ച് ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം ഉടന്‍ ആരംഭിക്കും. അടുത്തയാഴ്ച്ചയോട് കൂടി അത് വിപണിയില്‍ ലഭ്യമാവുകയും ചെയ്യും.' എച്ച് യു എല്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനി 2 കോടി ലൈഫ് ബോയ് സോപ്പുകള്‍ അത്യാവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
ട്വിറ്ററിൽ ട്രെൻഡിങ്ങായി മലയാളികൾ | Oneindia Malayalam

ഇന്ത്യയില്‍ ഇതുവരേയും കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 258 ആണ്. കേരളത്തില്‍ നാല്‍പ്പത് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ വിദേശികളാണ്.

ഇന്ന് പുതുതായി മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും പശ്ചിമ ബംഗാളില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 63 ആയി.

English summary
HUL Reduse the price of Lifebuoy sanitizers and Domex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X