Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ എച്ച്എംപിവി കേസുകള്‍ ഉയരുന്നു; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രം: പുതിയ വൈറസ് അല്ല

ചെന്നൈ: രാജ്യത്തെ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളുടെ എണ്ണം ഏഴായി ഉയർന്നു. ബെംഗളൂരു, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ രോഗബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും പുതിയൊരു വൈറസല്ല എച്ച് എം പി വി എന്നും തമിഴ്നാട് സർക്കാർ അറിയിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിലായാണ് തമിഴ്നാട്ടില്‍ രോഗാബാധ സ്ഥിരീകരിച്ചത്.

പുതിയ വൈറസ് ബാധയുടെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ച് വരികയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോവിഡ് പോലുള്ള വലിയ വ്യാപനത്തിന് സാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കി. "എച്ച് എം പി വി ഒരു പുതിയ വൈറസല്ല. 2001 ലാണ് ഇത് ആദ്യമായി ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത്, വർഷങ്ങളായി ഇത് ലോകമെമ്പാടുമുണ്ട്" നദ്ദ പറഞ്ഞു.

hmpv-virus

എച്ച് എം പി വി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും വ്യക്തമാക്കി. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. എച്ച് എം പി വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേ കാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച് എം പി വി എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. എച്ച് എം പി വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല.

നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+